കേരളം | കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 | 11 മരണങ്ങള്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര്‍ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്‌കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പോങ്ങനംകാട് സ്വദേശി ഷിബിന്‍ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 267 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തൃശൂര്‍ ജില്ലയില്‍ എ.ആര്‍. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 73 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

28 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റിയാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പാലാരിവട്ടം പാലം ഉടന്‍ പൊളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തത്കാലം മാറ്റിവച്ചു. രണ്ടാഴ്ചക്കു ശേഷം അന്തിമ വാദംകേട്ട് തീരുമാനമെടുക്കും. അതുവരെ തല്‍സ്ഥിതി തുടരും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമന്നു കക്ഷികളില്‍ ചിലരുടെ ആവശ്യം കോടതി അംഗീകരിച്ചു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ മുതല്‍ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിറകേയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പുകാര്‍ പിടികൂടി കിണറില്‍വീണു മരിച്ച മത്തായിയുടെ മൃതദേഹം സിബിഐ ഏറ്റെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. പോലീസിന്റെ ജനറല്‍ ഡയറി സിബിഐ പരിശോധിച്ചു.

ഇടുക്കി ചിന്നക്കനാലില്‍ 20 വര്‍ഷത്തേക്ക് കൈയേറ്റ ഭൂമിക്ക് ഏലക്കുത്തക പാട്ടക്കരാര്‍ നല്‍കിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കുമളി അസിസ്റ്റന്റ്‌ കാര്‍ഡമം ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹാരിസ് ഇബ്രാഹിം, ക്ലര്‍ക്ക് ബാലമുരുകന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അമ്മ എന്ന നിലയില്‍ മകനെക്കുറിച്ച് ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത പദപ്രയോഗമാണ് സിപിഎം നേതാവ് ബേബി ജോണ്‍ മാഷ് നടത്തിയതെന്ന് അനില്‍ അക്കര എംഎല്‍എയുടെ അമ്മ ലില്ലി ആന്റണി.  മകനെ സാത്താന്റെ സന്തതിയെന്നു വിശേഷിപ്പിച്ച ബേബി ജോണിനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുറന്ന കത്ത് അയച്ചതായും അമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിക്കെതിരേ മൊഴി. ബിനീഷിന്റെ പങ്കാളിത്ത ഉടമസ്ഥതയിലുള്ള ഹയാത്ത് ഹോട്ടലില്‍ മയക്കുമരുന്ന് കച്ചവടം നടന്നെന്നാണ് പിടിയിലായ പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴി. ബിനീഷ് കൊടിയേരിയുടെ പണമിടപാടു സ്ഥാപനത്തിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്.

2013 ല്‍ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ എന്ന മയക്കുമരുന്ന് വിറ്റാണ് ലഹരിക്കച്ചവടത്തിലേക്കു പ്രവേശിച്ചതെന്നും ലോക്ഡൗണ്‍ മൂലം വരുമാനം ഇല്ലാതായതിനാലാണ് മയക്കുമരുന്നു കച്ചവടത്തിന് ഇറങ്ങിയതെന്നും ബംഗളൂരു മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെ 2015-ലാണ് ഹയാത് അറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന സ്ഥാപനം ആരംഭിച്ചതെന്നും മൊഴി.

ബംഗളൂരു ലഹരി കടത്തുകേസിലേക്കും കസ്റ്റംസ് അന്വേഷണം. ലഹരി കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെ.ടി റമീസും മയക്കുമരുന്നു കടത്തു കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ സി-ഡാക്കിന്റെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള കാട്ടുമണ്ണാര്‍ക്കോവിലിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. ഒമ്പതു പേര്‍ മരിച്ചു. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

നടി റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ്. റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് റെയ്ഡ്. താരത്തിന്റെ അസോസിയേറ്റായ സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.

അലഹബാദ് ഹൈക്കോടതി ജയില്‍ മോചിതനാക്കിയ ഡോ. കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം ഉത്തര്‍പ്രദേശില്‍നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്കു പലായനം ചെയ്തു. യുപി സര്‍ക്കാര്‍ ഇനിയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭയമുള്ളതിനാലാണ് താമസം മാറ്റിയതെന്ന് കഫീര്‍ഖാന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കു താമസം മാറ്റാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ഉദ്യോഗസ്ഥരും എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബിജെപിയിലെ എംഎല്‍എമാര്‍ക്കിടയില്‍ കലഹം. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ബിഷന്‍ സിങ് ചുഫാല്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടു പരാതിപ്പെട്ടിട്ടുണ്ട്.

പറക്കും മനുഷ്യനെകണ്ട് അമ്പരന്ന് വൈമാനികര്‍. അമേരിക്കയിലെ ലോസാഞ്ചലസിലാണ് സംഭവം. ഫിലാഡല്‍ഫിയയില്‍നിന്ന് ലോസാഞ്ചലസിലേക്കു വരുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റാണ് ജെറ്റ് പാക്ക് അണിഞ്ഞ് പറക്കുന്ന ആളെ കണ്ടത്. പൈലറ്റ് ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനത്തില്‍ നിന്ന് 300 അടി മാത്രം അകലത്തിലാണ് ജെറ്റ് പാക്ക് ധരിച്ച ആള്‍ പറന്നിരുന്നതെന്നാണു റിപ്പോര്‍ട്ട്.

ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണ്. ലഡാക്കിലെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്നും ജയശങ്കര്‍ പറഞ്ഞു.  

നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു തവണ വോട്ടു രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു. 42 ദശലക്ഷം അമേരിക്കന്‍ ഡോളര്‍(ഏതാണ്ട് 308 കോടി രൂപ) ചെലവാക്കിയാണ് പ്രൊഡക്ട് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ഏറ്റെടുക്കുന്നത്. മെഡിക്കല്‍, കണ്‍സ്യൂമര്‍, ഇന്റസ്ട്രിയല്‍ വിപണിയിലാണ് കലൈഡോസ്‌കോപിന്റെ പ്രവര്‍ത്തനം.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 57 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 10 ശതമാനം പുതിയ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. അടുത്ത ഏതാനും പാദങ്ങളില്‍ നിക്ഷേപകരെ റിലയന്‍സ് റീട്ടെയിലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'കടവുള്‍ സകായം നടനസഭ' എന്നാണ് ചിത്രത്തിന്റെ പേര്. സത്യനേശന്‍ നാടാര്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ ചിത്രത്തില്‍ വേഷമിടുന്നത്. മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ' ഷൂട്ടിംഗിനായി സെപ്റ്റംബര്‍ 20ന് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ശ്രീലങ്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്ലന്റില്‍ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് എത്തുക.  വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, പ്രഭു, ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ഐശ്വര്യ റായുടെ കുട്ടിക്കാലം അവതരിപ്പിക്കാനായി ബാല താരം സാറയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുസുക്കി തങ്ങളുടെ എന്‍ട്രി ലെവല്‍ മാക്സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. ബ്ലൂ കളര്‍ ആണ് വാഹനത്തിന് നല്‍കിയത്. ഈ പതിപ്പിന്റെ എക്സ്ഷോറൂം വില 79,700 രൂപയാണ്. പുതിയൊരു കളര്‍ നല്‍കിയെന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.  സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ ബട്ടണില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

സമൂഹത്തിന്റെ ഓരോ സ്പന്ദനത്തെയും ഹൃദയത്തിലേറ്റുന്ന വാക്കുകള്‍. ഒരു ആത്മമിത്രത്തെപ്പോലെ ഒപ്പം നടന്ന് ചിലപ്പോള്‍ തോളത്തു തട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍. ഏതൊരു വായനക്കാരനോടും ഹൃദ്യമായി സംവദിക്കുന്ന അക്ബര്‍ കക്കട്ടിലിന്റെ 22 ലേഖനങ്ങളുടെ സമാഹാരം. 'നക്ഷത്രങ്ങളുടെ ചിരി'. മാതൃഭൂമി ബുക്‌സ്. വില 80 രൂപ.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 73.11, പൗണ്ട് - 97.27, യൂറോ - 86.58, സ്വിസ് ഫ്രാങ്ക് - 80.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.28, ബഹറിന്‍ ദിനാര്‍ - 194.00, കുവൈത്ത് ദിനാര്‍ -239.17, ഒമാനി റിയാല്‍ - 189.96, സൗദി റിയാല്‍ - 19.49, യു.എ.ഇ ദിര്‍ഹം - 19.90, ഖത്തര്‍ റിയാല്‍ - 20.07, കനേഡിയന്‍ ഡോളര്‍ - 55.79.



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...