
അധ്യാപക ദിനം 2020: മാതൃകാ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികമായ സെപ്റ്റംബർ 5 നാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്. ഡോ. സർവേപള്ളി രാധാകൃഷ്ണൻ തത്ത്വചിന്തകനും പണ്ഡിതനും രാഷ്ട്രീയക്കാരനുമായിരുന്നു. വിദ്യാഭ്യാസത്തിനും രാജ്യത്തെ യുവാക്കൾക്കുമായി ജീവിതം സമർപ്പിച്ചു.
“എന്റെ ജന്മദിനം ആഘോഷിക്കുന്നതിനുപകരം, സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചാൽ അത് എന്റെ അഭിമാന പദവിയാണ്,” ഡോ. സർവേപള്ളി രാധാകൃഷ്ണൻ പറഞ്ഞു, അധ്യാപകദിനം ആഘോഷിക്കുന്ന പാരമ്പര്യം 1962 മുതൽ ഇന്ത്യയിൽ ആരംഭിച്ചു, ഡോ. സർവേപ്പള്ളി രാധാകൃഷ്ണനും എല്ലാ അധ്യാപകരും.
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14, സെക്കന്‍ഡറി വിഭാഗത്തില്‍ 14, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ട്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് എന്നിങ്ങനെയാണ് അധ്യാപര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍. തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്. രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം ഉണ്ടാകുമെന്നും കമ്മീഷന്‍.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം യുഡിഎഫ് വിട്ടാല്‍ വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവരോടു നിഷേധാത്മക സമീപനം എല്‍ഡിഎഫിനില്ല. ജോസ് കെ. മാണി നിലപാടു വ്യക്തമാക്കിയാല്‍ പാര്‍ട്ടിയിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യുമെന്നും കോടിയേരി.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ റഷ്യയില്‍ കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഹെയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടു.
സമാധാനം ഉറപ്പാക്കാന്‍ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം വേണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇന്ത്യ വിലമതിക്കുന്നതായും ചൈനീസ് മന്ത്രി അടക്കം പങ്കെടുത്ത പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മാനേജ്‌മെന്റ് വര്‍ദ്ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചാലും ഉടന്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേരളത്തില്‍ ഇന്നലെ 2,479 പേര്‍ക്ക് കോവിഡ്-19. 11 മരണം. ആകെ മരണം 326 ആയി. 21,268 പേരാണ് ചികിത്സയിലുള്ളത്. 1,97,937 പേരാണ് നിരീക്ഷണത്തിലുള്ളത്. 557 ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ രോഗമുക്തരായ 2,716 പേരടക്കം 60,448 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
സമ്പര്‍ക്കത്തിലൂടെ 2255 പേര്‍ക്ക് രോഗം ബാധിച്ചു. 149 പേരുടെ ഉറവിടം വ്യക്തമല്ല. 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം. തിരുവനന്തപുരം 477, എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം 178, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29.
ഇന്നലെ കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ വിവരം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര്‍ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്‌കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പൊങ്ങണംകാട് സ്വദേശി ഷിബിന്‍ (39).
പുതിയ 16 ഹോട്ട് സ്‌പോട്ടുകള്‍. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4).
ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയ 28 പ്രദേശങ്ങള്‍. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റ്യാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11).
സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസും ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കും. റമീസിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി.
മകന്‍ ബിനീഷ് കൊടിയേരി കുറ്റം ചെയ്തെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആരും സംരക്ഷിക്കില്ല. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ നിങ്ങള്‍ സംരക്ഷിക്കുമോ? കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്. മാനസികമായി എന്നെ തകര്‍ക്കന്‍ ഇതുകൊണ്ടാവില്ല. അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിനു പിറകേ, യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ലീനയുടെ വീട് ആക്രമിച്ചു ജനല്‍ച്ചില്ലു തകര്‍ത്ത സംഭവത്തില്‍ മകന്‍ നിഖില്‍ കൃഷ്ണയെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിനു പിറകില്‍ ഗൂഡാലോചനയുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്നു പോലീസ്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ലീന ആരോപിച്ചിരുന്നത്.
തലശേരി പൊന്ന്യം ചൂളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം. ടിപി വധക്കേസിലെ 24 ാം പ്രതിയും കൊടിസുനിയുടെ വലംകൈയുമായ അഴിയൂര്‍ സ്വദേശി രമീഷിന്റെ ഇരു കൈപത്തികളും അറ്റുപോയി. ടിപി വധക്കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. സ്ഥലത്തുനിന്ന് 12 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.
ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്. രാവിലെ ഒമ്പതു മുതല്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം.
കുട്ടനാട് സീറ്റില്‍ എന്‍സിപി നേതാവ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനേ ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മരണംമൂലമാണ് ഈ സീറ്റില്‍ തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം കൊച്ചി മെട്രോ റെയില്‍ സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. എല്ലാ ഒരുക്കങ്ങളും മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ്.
മലപ്പുറത്ത കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍. ജില്ലയില്‍ ഞായാറാഴ്ചകളില്‍ നിലനിന്നിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി.
മയക്കുമരുന്ന് കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുളള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായുളള ബന്ധവും പണമിടപാടുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല.
ബെംഗളൂരു മയക്ക് മരുന്ന് കേസ് കേരളത്തില്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മയക്കുമരുന്നു വില്‍പ്പന പ്രധാനമായും കേരളത്തിലാണ് നടക്കുന്നത്. കേരളം അന്വേഷിക്കാത്തത് സിപിഎം നേതാക്കളുടെ മക്കളെ സംരക്ഷിക്കാനാണെന്നും സുരേന്ദ്രന്‍.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,066 പേര്‍ മരിച്ചു. 87,115 പേര്‍കൂടി രോഗികളായി. ഇതുവരെ 69,635 പേര്‍ മരിക്കുകയും 40,20,239 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 8.45 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 31 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 378 പേര്‍കൂടി മരിക്കുകയും 19,218 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.10 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. ആന്ധ്രയില്‍ 10,776 പേരും കര്‍ണാടകത്തില്‍ 9,280 പേരും തമിഴ്‌നാട്ടില്‍ 5,976 പേരും യുപിയില്‍ 6,074 പേരും പുതുതായി രോഗികളായി.
മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ മുതല്‍ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി മലയാളം സിനിമകളിലും അഭിനയിച്ച താരമാണ് രാഗിണി. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനെയും മരിച്ച സുശാന്ത് സിംഗിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാണ്ടയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
രാജ്യത്തെ കോവിഡ് ബാധിതരില്‍ അര ശതമാനം പേര്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നുവെന്നും മന്ത്രാലയം.
വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ ലാബ് തുറക്കുന്നു. ആറു മണിക്കൂറിനകം പരിശോധനാഫലം ലഭിക്കും. ഈ മാസം പകുതിയോടെ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങും.
പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐപിഎസുകാര്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗയും പ്രാണായാമവും ശീലിക്കണമെന്ന് പ്രധാനമന്ത്രി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മാസം 13 നു നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറു സംസ്ഥാനങ്ങളാണു സുപ്രിം കോടതിയെ സമീപിച്ചത്.
ഗര്‍ഭിണിയായ ഭാര്യയുമായി 1,200 കിലോമീറ്റര്‍ യാത്ര. നാലു സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രയ്ക്കു മൂന്നു ദിവസം. ഭാര്യയ്ക്ക് അധ്യാപക യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാനായാണ് ആദിവാസി ദമ്പതിമാരായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമും (22) ജാര്‍ഖണ്ഡില്‍ നിന്ന് മധ്യപ്രദേശിലെത്തിയത്. ഈ മാസം 11 വരെ പരീക്ഷ തുടരും.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,545 പേര്‍കൂടി മരിച്ചു. 2,88,811 പേര്‍കൂടി രോഗികളായി. ഇതുവരെ 8,78,065 പേര്‍ മരിക്കുകയും 2.67 കോടി പേര്‍ രോഗികളാകുകയും ചെയ്തു. അമേരിക്കയില്‍ 974 പേരും ബ്രസീലില്‍ 855 പേരുമാണ് ഇന്നലെ മരിച്ചത്.
കോവിഡ് 19 നെതിരെ അടുത്തവര്‍ഷം പകുതി വരെ പ്രതിരോധ കുത്തിവയപുകള്‍ വ്യാപകമാകില്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വാക്സിനുകളുടെ ഫലപ്രദമാണോയെന്ന് ഉറപ്പില്ല. സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ സുരേഷ് റെയ്‌നയ്ക്കു പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഐ.പി.എല്‍ 13-ാം സീസണില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്റെ പിന്മാറ്റം.
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍തന്നെ തുടരും. ക്ലബുമായി നിയമയുദ്ധത്തിനു പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അടുത്ത വര്‍ഷംവരെ തുടരാന്‍ തീരുമാനിച്ചതെന്നു മെസി.
നാഷന്‍സ് ലീഗ് ആദ്യറൗണ്ട് മല്‍സരങ്ങള്‍ ആരംഭിച്ചു. മുന്‍ ചാമ്പ്യന്മാരായ ജര്‍മനി- സ്‌പെയിന്‍ പോരാട്ടം ഓരോ ഗോള്‍വീതമുള്ള സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മല്‍സരത്തില്‍ യുക്രെയിന്‍ ഒന്നിനെതിരേ രണ്ടു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചു. റഷ്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സെര്‍ബിയയേയും പരാജയപ്പെടുത്തി.
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ്, വിക്ടോറിയ അസാരങ്ക, സ്വെത്വാന പിരങ്കോവ എന്നീ അമ്മ താരങ്ങള്‍ മൂന്നാം റൗണ്ടില്‍. ഇന്ത്യന്‍ താരം സുമിത് നഗാലിനെ രണ്ടാം സീഡ് ഡൊമിനിക് തീം പുറത്താക്കി. മുന്‍ ചാമ്പ്യന്‍ ആന്‍ഡി മുറേയും പുറത്തായി.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മൂന്നു താരങ്ങള്‍ക്കു കൂടി കോവിഡ്. ഇതോടെ പി.എസ്.ജിയുടെ ആറു താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതുകൂടാതെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോര്‍ട്ട്ഫോളിയോകളില്‍ 146 കോടി രൂപയെത്തി. വോഡാഫോണ്‍ ഐഡിയയാണ് എന്‍ഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈ തുക നല്‍കിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈ തുക വീതിച്ചുനല്‍കും. ഫ്രാങ്ക്ളിന് ടെംപിള്‍ടണ്‍ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 17.54 കോടി രൂപയും ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനില്‍ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 39.37 കോടിയും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 10.98 കോടിയും ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്‍ 16.94 കോടി രൂപയുമാണെത്തിയത്.
ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് പച്ചക്കൊടി വീശി ജപ്പാന്‍. വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്റെ നീക്കം. ഇതിനായി കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചു. ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണയൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടി ജയശ്രീ ശിവദാസ് സംവിധായികയാകുന്നു. 'ഋത്വ' എന്ന് പേരിട്ട മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ട മുതലാണ് സിനിമ ഒരുക്കുന്നത് ക്യാമറയ്ക്ക് പിന്നില്‍ നിന്നും പഠിക്കണമെന്നത്, അങ്ങനെയാണ് താന്‍ സംവിധായിക ആകാന്‍ ഒരുങ്ങിയത് എന്നാണ് ജയശ്രീ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സുന്ദര്‍ സിയുടെ ഹൊറര്‍ ത്രില്ലറായ അരണ്‍മനൈയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നു. നടന്‍ ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ ജൊറോമിയ സാക്ഷി അഗര്‍വാള്‍ എന്നിവരാണ് മൂന്നാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഇത്തവണ ചിത്രത്തില്‍ പ്രേതമായി എത്തുന്നത് നടന്‍ ആര്യയാണ്. അരണ്‍മനൈയുടെ ആദ്യ രണ്ട് ഭാഗങ്ങളിലും നടി ഹന്‍സിക മോട്വാനിയാണ് പ്രേതത്തിന്റെ വേഷത്തില്‍ എത്തിയത്. യോഗി ബാബുവും വിവേകും മൂന്നാം ഭാഗത്തില്‍ വേഷമിടും.
ബിഎസ് 6 പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകളെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റ് പോളോ ജിടി ടിഎസ്‌ഐ, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 9.67 ലക്ഷം, 12.99 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില.
സ്വിറ്റ്‌സര്‍ലന്‍ഡിലെ അനാഥയായ ഹെയ്ദി എന്ന ഒരു എട്ടു വയസ്സുകാരി നിഷ്‌കളങ്കമായ സ്‌നേഹത്തിലൂടെ തന്റെ മുരടനായ മുത്തച്ഛനിലും താന്‍ ഇടപഴകാന്‍ ഇടയായ വ്യക്തികളിലും വരുത്തുന്ന വ്യക്തമായ മാറ്റത്തിന്റെ ഹൃദയ സ്പര്‍ശിയായ കഥ. 'ഹെയ്ദിയുടെ കഥ'. പുനരാഖ്യാനം - എന്‍. മൂസകുട്ടി. റെഡിറോസ് പബ്‌ളിഷിംഗ് ഹൗസ്. വില 80 രൂപ.
ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്‌സിനും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വാക്‌സിനുകളുടെ വ്യാപക ഉപയോഗം ഉടന്‍ സാധ്യമാകില്ലെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. അടുത്ത വര്‍ഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്‌സിനേഷന്‍ പ്രതീക്ഷിക്കരുതെന്നും അവര്‍ വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്‌സിനേഷന്‍ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ്ലോ കാരോഗ്യസംഘടനയുടെ പ്രതികരണം.


.jpg)











