പേരൊന്നുമില്ല




 തൃശൂരിൽ പുതിയ ഡിസിസി പ്രസിഡൻറായി എം പി വിൻസൻറ് ചുമതയേറ്റ ചടങ്ങിൽ കൊവിഡ് മാർഗനിർദേശം പാലിക്കാതെ ആൾക്കൂട്ടം. നൂറിലധികം പേരാണ് ഡിസിസിയിൽ ഒത്തുചേർന്നത്. പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ എത്തുന്നതിന് മുന്‍പ് തന്നെ ഡിസിസി ഓഫീസിന് മുന്നിലും റോഡിലുമായി നിരവധി പേരാണ് ഒത്തുകൂടിയത്. ചുമതലയേൽക്കാൻ എം പി വിൻസന്റ് എത്തിയപ്പോള്‍ തോരണം ചാർത്തലും ആലിംഗനവും നടന്നിരുന്നു.

സമൂഹിക അകലം പാലിക്കാതെയും ചില ഘട്ടങ്ങളിൽ മാസ്‌ക്ക് ശരിയായി ഉപയോഗിക്കാതെയുമാണ് പ്രവർത്തകർ പരിപാടിയുടെ ഭാഗമായത്. പിന്നീട് നടന്ന സമ്മേളനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു പരിപാടി.

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാൾ വീതവുമാണ് മരിച്ചത്. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

പത്തനംതിട്ട മുണ്ടു കോട്ടയ്ക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ജോസഫ് ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന മകളിൽ നിന്നാണ് ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് രോഗം ബാധിച്ചത്. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂർ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇടുക്കി കട്ടപ്പനയിൽ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് കോട്ടയത്തേക്ക് മാറ്റി. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. അട്ടപ്പാടി ഷോളയാർ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയിൽ മരിച്ചത്. കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു. ഇരുപത്തിനാല് വയസായിരുന്നു. സംസ്ഥാനത്ത് ദിവസവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുകയാണ്.

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിംഗ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നു. യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നീ ഏജൻസികൾക്ക് കരാർ ലഭിച്ചതിനു പിന്നിൽ സ്വപ്ന സുരേഷിന്റെ ഇടപെടലാണെന്നാണ് നിഗമനം. എൻഫോഴ്‌സമെന്റ് ഡയറക്ടററേറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്.

കരാറിനായി താത്പര്യം പ്രകടിപ്പിച്ച കേരളത്തിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ മനഃപൂർവം അവഗണിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വീസ സ്റ്റാംപിംഗ് സെന്ററിൽ ഉന്നത രാഷ്ട്രീയ നേതാവിന്റ മകന് മുതൽ മുടക്കുണ്ടെന്നും സംശയിക്കുന്നുണ്ട്

കോഴിക്കോട് പുതുപണത്തെ റൂറൽ പൊലീസ് കാന്റീനിൽ നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാന്റീൻ അടച്ചു. രണ്ട് പൊലീസുകാർക്കും രണ്ട് ഓഫീസ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇരട്ടക്കൊല അടൂർ പ്രകാശിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രനും. സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുകയാണെന്നും അടൂർ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതികളിൽ സിപിഐഎമ്മുകാരുമുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിക്കാനാണെന്നും വാമനപുരം എംഎൽഎയുടെ മകനെതിരായ ആരോപണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു.

ഇന്നലെ മുതൽ ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെതിരെ ഉയരുന്നത്. തേമ്പാമൂട്ടിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസ് പ്രതികളെ സഹായിക്കാൻ അടൂർ പ്രകാശ് ഇടപെട്ടിരുന്നുവെന്ന് മന്ത്രി ഇപി ജയരാജൻ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ഇരട്ട കൊലപാതക കേസിൽ പ്രദേശത്തെ കോൺഗ്രസ് വാർഡ് മെമ്പറായ ഗോപന്റെ മൊഴി രേഖപ്പെടുത്തും. സംഭവത്തിന് ശേഷം പ്രതികൾ ഇയാളെ വിളിച്ചിരുന്നുവെന്നാണ് വിവരം. ഇന്നലെ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. പ്രതികളുടെ കോൾ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. തലയിൽ വാർഡിന്റെ മെമ്പറാണ് ഗോപൻ.

അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പേരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സൈബർ വിംഗിന്റെ സഹായത്തോടെ പൊലീസ് പ്രതികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു. ജില്ലക്ക് വെളിയിലേക്കും കേസിന്റെ അന്വേഷണം നീളുന്നുവെന്നും റിപ്പോർട്ട്.

യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിന്മാറാൻ സാധ്യത. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹർഭജൻ സിംഗ് ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയിൽ എത്തിയതുമില്ല.

ചൊവ്വാഴ്ചയാണ് താരം യുഎഇയിൽ എത്തേണ്ടത്. എന്നാൽ, ക്യാമ്പിലെ കൊവിഡ് കണക്കുകൾ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒന്നുകിൽ അദ്ദേഹം വരാൻ താമസിക്കും. അല്ലെങ്കിൽ ഇക്കൊല്ലത്തെ ഐപിഎൽ ക്യാൻസൽ ചെയ്യുമെന്നാണ് ഹർഭജൻ സിംഗുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഇന്ത്യയിൽ  ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങൾ 66,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 216 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 മരണവും റിപ്പോർട്ട് ചെയ്തു. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു.രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 58 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. പശ്ചിമബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതേസമയം,രോഗമുക്തി നിരക്ക് 76.98 ശതമാനമായി ഉയർന്നു.മരണനിരക്ക് 1.76 ശതമാനമായി കുറഞ്ഞു.

രോഗം സ്ഥിരീകരിച്ച ഗോവ മുഖ്യമന്ത്രി വീട്ടിൽ നിരീക്ഷണത്തിലാണ് കഴിയുന്നത്. രോഗലക്ഷണം ഉണ്ടായിരുന്നില്ല. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക – നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ച ഇന്ത്യ ഷാം ഹായ് ഉച്ചകോടിയ്ക്കിടെ പ്രതിരോധമന്ത്രി തല ചർച്ചയ്ക്കുള്ള സാഹചര്യവും തള്ളി.

ലഡാക്ക് കൊടും തണുപ്പിലേക്ക് നീങ്ങുകയാണ്. ഈ തണുപ്പ് എന്നാൽ, സൈനിക നീക്കങ്ങളുടെ ചൂടിനെ ബാധിച്ചിട്ടില്ല. പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലയിലും സർവ സജ്ജമായി ഇന്ത്യൻ സേന നില ഉറപ്പിച്ച് കഴിഞ്ഞു. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നൽകാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ.

ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...