യു.എസ്.- ഇന്ത്യ തന്ത്രപ്രധാന സഹകരണ വേദിയുടെ മൂന്നാമത് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 83,883 പോസിറ്റീവ് കേസുകളും 1043 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 38,53,407 ആയി. മരണസംഖ്യ 67,376 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,72,179 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 29 ലക്ഷം പിന്നിട്ടു. 77 ശതമാനമാണ് രോഗമുക്തി നിരക്ക്.രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.09 ശതമാനമായി ഉയര്‍ന്നു; രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക്. കെ എസ്.ആര്‍.ടി.സി ബസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുന്ന തരം പരിഷ്‌കാരം സംസ്ഥാനത്ത് പരിഗണനയില്‍.
തൃശ്ശൂരിലെ ഓണാഘോഷങ്ങളുടെ പ്രധാന ഘടകമായ പുലിക്കളി, കൊറോണയുടെ സാഹചര്യത്തില്‍ ഒഴിവാക്കിയെങ്കിലും പുലി പ്രേമികള്‍ക്കായി ഫേസ്ബുക് ലൈവില്‍ പതിനാറ് പുലികളെ അണിനിരത്തി അയ്യന്തോള്‍ ദേശം ദൃശ്യവിരുന്നൊരുക്കി.
കേരളത്തിലെ സ്ഥിതിഗതികള്‍ ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്നും വരുന്ന രണ്ട് ആഴ്ച നിര്‍ണ്ണായകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 1950 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

.jpg)