സുപ്രിംകോടതി നിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് ഹൈക്കോടതി A4 ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനാണ് ഇത്തരമൊരു ആവശ്യവുമായി കോടതിടെ സമീപിച്ചത്. പുതിയ ഉത്തരവ് പ്രകാരം A4 പേപ്പറിന്റെ ഇരു വശത്തും പ്രിന്റ് ചെയ്യാനും സാധിക്കും. നേരത്തെ അത് അനുവദിച്ചിരുന്നില്ല.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജൂലൈ 28 ന് സമാനമായ ഹരജി അലഹബാദ് ഹൈക്കോടതിയിലും വന്നിരുന്നു. കോര്‍ട്ട് രജിസ്ട്രിയെ സമീപിക്കാന്‍ ഉത്തരവിട്ട് ഹരജി മടക്കിയയക്കുകയായിരുന്നു.
നിലവില്‍ കല്‍ക്കട്ട, ത്രിപുര ഹൈക്കോടതികള്‍ A4 പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളും താമസിയാതെ ഇതിലേക്ക് മാറിയേക്കും.