സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ 13 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
രാജ്യത്ത് കോവിഡ് മരണ നിരക്ക് 2.10 ശതമാനമായി കുറഞ്ഞതായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം . മരിച്ചവരിൽ 50% വും 60 വയസിനു മുകളിലുള്ളവരാണ്.
കാസറഗോഡ് നീലേശ്വരത്തിന് അടുത്ത് ചായിയോം അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു 27-7-20 ന് രാവിലെ 6.30 മണിക്ക് ലൈവ് ആയി നടത്തിയ വിശുദ്ധ കുർബാന ക്കിടയിൽ പോലീസ് വന്ന് കുർബാന തടസപ്പെടുത്തുകയും വികാരിയച്ചനെ ചോദ്യം ചെയുകയും കുർബാനക്ക് വന്ന സിസ്റ്റേഴ്സ് ഉൾപ്പടെ ഉള്ളവർക്ക് എതിരായി കേസ് എടുക്കുകയും ചെയ്തു, പതിനൊന്നു പേരുമായി നടത്തിയ കുർബാന തടസപ്പെടുത്തുകയും കേസ് എടുക്കുകയും ചെയ്ത പോലീസ് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു സമുദായത്തിന്റെ പ്രാത്ഥനക് നാൽപതു പേരിൽ കൂടുതൽ അനുവദിക്കുകയും ചെയ്തു. ഈ പോലീസ് സമീപനം സെലെക്ടിവ് ആയി ആരാധന സ്വാതന്ത്ര്യം നിശ്ചയിക്കുന്ന ഇടത് പക്ഷ ഗവണ്മെന്റ് നയം ആണ് വെളിവാകുന്നത്
ലെബനനിലെ ബെയ്റൂട്ടിൽ ഇന്നു രാത്രി ഉണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ മരിച്ചവരുടൈ എണ്ണം 63 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയർന്നക്കുമെന്നാണ് വിവരം. സ്ഫോടനത്തിൽ 3,000ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2005ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോനമുണ്ടായതിന്റെ തൊട്ടുപിന്നാലെ ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടിരുന്നു. നഗരത്തിലുള്ള നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകർന്നതായാണ് വിവരം.
കോട്ടയം ജില്ലയിലെ ഹോട്ടലുകൾക്കും ബേക്കറികൾക്കും ജൂലൈ 27ലെ ഉത്തരവു പ്രകാരം ജില്ലാ കളക്ടർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും .മറ്റുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും ജില്ലാഭരണകൂടം അറിയിച്ചു. മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്ന് ആവശ്യപെട്ടു കത്തോലിക്ക കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉത്‌ഘാടനം ചെയ്തു. ഉപവാസം നടത്തുന്ന പ്രൊഫ ജാൻസൺ ജോസഫ്,ബെന്നി ആന്റണി, ഫാ ജിയോ കടവി, ബിജു പറയന്നിലം സാജു അലക്സ്, തോമസ് പീടികയിൽ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
നഗരത്തിലെ തെരുവിൽ കച്ചവടം നടത്തുന്നവരുടെ തുണിത്തരങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ . കണ്ണാടിക്കൽ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുൾകരീം, തിരൂർ മുത്തൂർ പൂക്കോയ, ചേവായൂർ കെ.പി. ഫൈസൽ എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.
അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഇന്ന് 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കും. ആഘോഷ ലഹരിയിലമർന്നിരിക്കുകയാണ് ക്ഷേത്രനഗരം
സുപ്രീംകോടതിയിലെ നിര്‍ണ്ണായക വിവരങ്ങളും മറ്റും ഉള്ളവയില്‍ കേരളത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഇനി മലയാളത്തില്‍ തന്നെ സംസ്ഥാനത്തെത്തും. കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ് സുപ്രിംകോടതി
ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. നിലത്തേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന അപകട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
മൂന്നാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒഴികെ നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ ഏഴാംപ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു . വ്യാജ വിവാഹലോചനയുടെ ഭാഗമായി പയ്യന്റെ മാതാവെന്ന പേരിൽ സോഫിയയാണ് ഷംനയോട് ഫോണിൽ സംസാരിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വിദേശ നയതന്ത്ര കാര്യാലയത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍ . ജലീല്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് വഴി ഏതു ചട്ടം അനുസരിച്ചാണ് യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് തിരുവനന്തപുരത്ത്
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പുമായി ഉയരങ്ങളിലേക്ക്. ഇന്ന് പവന് 120രൂപയും, ഗ്രാമിന് 15രൂപയുമാണ് കൂടിയായത്. ഇതനുസരിച്ച് പവന് 40,280 രൂപയിലും, ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,035, രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പവന് 40160രൂപയിലും, ഗ്രാമിന് 5020രൂപയിലുമായിരുന്നു വ്യാപാരം. ജൂലൈ 31നാണ് സ്വർണ വില 40000ത്തിൽ എത്തിയത്.
കൊവിഡ് കാലത്ത് താത്കാലിക നിയമനം തകൃതിയായി നടക്കുമ്പോള്‍ നഴ്‌സുമാരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി . രണ്ട് വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിനായി.താത്കാലിക നിയമനം
കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം . നെല്ലിയാമ്പതിയിൽ പെരിയ ചോല കോളനിയിലെ രാമചന്ദ്രന്റെ മകൻ റനീഷാണ് മരിച്ചത്. രാമചന്ദ്രനും മകനും എസ്റ്റേറ്റ് ഓഫീസിൽനിന്ന് മടങ്ങിവരും വഴിയായിരുന്നു ആക്രമണം.
ചങ്ങനാശേരി സ്വദേശിനി സിവിൽ സർവീസ് പരീക്ഷയിൽ 217 th റാങ്ക് നേടി . ശ്രീമതി ഉത്തര മേരി യാണ് റാങ്ക് കരസ്ഥമാക്കിയത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ CEO ശ്രി. എം.ജെ. അപ്രേമിന്റെ(മേലോട്ട് കൊച്ചിയിൽ,പാത്തിയ്ക്കൽ മുക്ക്,പുതുച്ചിറ) മകൻ രഞ്ജിത്തിന്റെ ഭാര്യയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ എഗ്നാ ക്ലീറ്റസ് 228 th റാങ്ക് നേടി. എസ്പി ചൈത്ര തെരേസ ജോൺൻ്റെ സഹോദരൻ അലൻ ജോർജ് ജോൺ 156th റാങ്കും നേടി. മലങ്കര കത്തോലിക്കാ സഭാംഗമായ കൊല്ലം സ്വദേശി ആശിഷ് ദാസും റാങ്ക് കരസ്ഥമാക്കി.
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമല്ലെന്ന് വത്തിക്കാൻ . പാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്നാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ദരിച്ച് ഇന്നലെ ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു.
തിരുവചനം എഴുതി പ്രാര്‍ത്ഥിച്ച് നവോദയ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആന്‍ മരിയ ബിജുവാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. ഇക്കഴിഞ്ഞ ദിവസം ഷെക്കെയ്‌ന ടെലിവിഷനാണ് ആന്‍മരിയയുടെ വിശ്വാസത്തിലധിഷ്ഠിതമായ കഠിന പ്രയത്നം കൊണ്ട് ദേശീയ തലത്തിൽ റാങ്കു നേടിയ സാക്ഷ്യം പങ്കുവെച്ചത്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ദേശീയ അംഗീകാരം ലഭിച്ചതെന്ന് ഈ പെൺകുട്ടി പറയുന്നു
നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ട പ്രതികളുമായി സ്വദേശത്തും വിദേശത്തും വച്ച് ബന്ധമുണ്ടായിരുന്ന മലയാളത്തിലെ പ്രശസ്തനായ ന്യൂജെന്‍ സിനിമാതാരത്തെ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങള്‍ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന് സൂചന.
നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസ് പുതിയ വഴിത്തിരിവിൽ. സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനം . സർക്കാരിൽ നിർണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണിദ്ദേഹം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി എത്തിക്കുന്നതു നാലു ലക്ഷം പിങ്ക് കല്ലുകള്‍ . രാജസ്ഥാനില്‍നിന്നാണ് ഇവ എത്തിക്കുക. ബുധനാഴ്ച രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നിര്‍മാണം നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസര്‍ സ്ഥാനത്ത് നിന്ന് ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വിവോ പിന്മാറി. ചൈനയുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് മൊബൈൽ ബ്രാൻഡുമായുള്ള ബന്ധം വിഛേദിക്കുന്നത് RSS സമ്മർദ്ദത്തെ തുടർന്ന്.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞ ബില്‍ അവതരിപ്പിച്ചിട്ട് ആഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷമാകുന്നു. ഇതോടെ കടുത്ത സുരക്ഷാ മുന്‍കരുതലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. . കാശ്മീരില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസം കര്‍ഫ്യൂവിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് പ്രായമായവര്‍ക്കെല്ലാം യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ), സാനിറ്റൈസര്‍, ഫെയ്‌സ് മാസ്കുകള്‍ എന്നിവ നല്‍കണമെന്നും നിർദേശമുണ്ട്.
ബ്രിട്ടനിലെ (യുകെ) ഐന്‍സ്ഡേല്‍ ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള ഒരു വിചിത്രജീവിയുടെ മൃതശരീരം കണ്ടെത്തി. ജൂലായ് 29നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വിചിത്ര ജീവിയുടെ ശരീരം ലഭിച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അയോദ്ധ്യയിലെ ചടങ്ങുകള്‍ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭഗവാന്‍ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവര്‍ ആശംസിച്ചു.