കരിപ്പൂർ ദുരന്തം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 190 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 184 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ പരിശോധന നടക്കുന്നുണ്ട്. ഡിജിസിഎയാണ് അന്വേഷിക്കുന്നത്.
ജീവൻ 18 പേർക്ക് നഷ്ടമായി. അതിൽ 14 മുതിർന്നവരും നാല് കുട്ടികളും ആണുള്ളത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതിർന്നവരിൽ തന്നെ ഏഴ് വനിതകളും ഏഴ് പുരുഷന്മാരുമാണുള്ളത്. മരിച്ചവരിൽ ജില്ല തിരിച്ചുള്ള വിവരം അനുസരിച്ച് കോഴിക്കോട്-8, മലപ്പുറം- 6, പാലക്കാട്-2 എന്നിങ്ങനെയാണുള്ളത്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ ഒരാൾ കൊവിഡ് പോസിറ്റീവാണ്.
23 പേരുടെ നില ഗുരുതരമാണ്. 149 പേർ ആശുപത്രിയിൽ പരുക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടു. 23 പേർ ഡിസ്ചാർജായി. ആശുപത്രികളുടെ ചുമതല കളക്ടർക്കും സബ്കളക്ടർക്കും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പാ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുന്‍പായുള്ള രണ്ടാമത്തെ മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു
മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തി.മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കൊച്ചി ചെല്ലാനത്ത് കടലാക്രമണ ഭീഷണി തുടരുന്നു. ചെല്ലാനം, കണ്ണമാലി, സൗദി പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നത്.
പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു.മൂന്നാറില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാവുകയാണ്. രാജമല മുതല്‍ പെട്ടിമുടിവരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും മണ്ണ് ഇടിഞ്ഞുവീഴുന്നുണ്ട്.
കോട്ടയത്ത് മലയോര മേഖലകളിൽ മഴ ശക്തം. മീനച്ചിലാർ റോഡിനൊപ്പം നിറഞ്ഞൊഴുകുകയാണ്.പാലായിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നതിനാൽ വൈക്കം മേഖലയിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞു.കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. കൂട്ടിക്കൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
കേരളത്തിൽ വിവിധ ജില്ലകളിലായി 1,48,241 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,934 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1665 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം 17919
കൊല്ലം 7743
പത്തനംതിട്ട 5032
ആലപ്പുഴ 6580
കോട്ടയം 9590
ഇടുക്കി 4068
എറണാകുളം 11854
തൃശൂര്‍ 11699
പാലക്കാട് 11803
മലപ്പുറം 31857
കോഴിക്കോട് 13475
വയനാട് 2793
കണ്ണൂര്‍ 9324
കാസര്‍ഗോഡ് 4504
പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും
അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരുമെന്ന് വരുത്തിതീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 62,538 പോസിറ്റീവ് കേസുകളും 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. ആകെ മരണം 41,585 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,378,105 പേരാണ് രോഗമുക്തി നേടിയത്.
കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു.രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് 190-ാം ദിവസമാണ് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നത്. ജൂലൈ പതിനേഴിനാണ് പത്ത് ലക്ഷം കടന്നത്. പത്ത് ലക്ഷത്തിലധികം കേസുകൾ വർധിച്ചത് 21 ദിവസം കൊണ്ടാണെന്നത് ഞെട്ടിക്കുന്നതാണ്.
ആകെ 2,27,24,134 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 574,783 സാമ്പിളുകൾ പരിശോധിച്ചു.രോഗമുക്തി നിരക്ക് 67.98 ശതമാനമായി ഉയർന്നു.
മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നുആന്ധ്രയില്‍ 10,080ഉം, കര്‍ണാടകയില്‍ 7,178ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,17,040ഉം, മരണം 1,939ഉം ആയി. കര്‍ണാടകയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,72,102 ഉം മരണം 3,091 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 2,665 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,90,907ഉം, മരണം 4,808ഉം ആയി. ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,44,127 ആയി ഉയര്‍ന്നു. പശ്ചിമബംഗാളില്‍ 2,949 ഉം ,ഉത്തര്‍പ്രദേശില്‍ 4,660 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായായിരിക്കും സ്‌കൂളുകൾ തുറക്കുക.10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 രെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയിൽ ടെക്‌സാസില്‍ കോവിഡ്19 മരണം 8000 കവിഞ്ഞു, രോഗവ്യാപനത്തില്‍ കുറവ്ഹൂസ്റ്റണില്‍ കോവിഡ്19 രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
സൗദിയില്‍ കൊവിഡ് രോഗമുക്തി 87.18 ശതമാനമായി ഉയര്‍ന്നു. 2,87,000 രോഗികളില്‍ രണ്ടര ലക്ഷവും രോഗമുക്തരായി. 1469 പുതിയ കൊവിഡ് കേസുകളും 37 മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,87,262 ആയി.
ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ വിൻഡ്സർ കോട്ടയിലെ പൂന്തോട്ടം പൊതുജനങ്ങൾക്ക് കാണാൻ തുറന്നു കൊടുക്കുന്നു. നാൽപത് വർഷത്തിന് ശേഷമാണ് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു നടപടി ഉണ്ടാവുന്നത്.ഇതിനു മുന്നോടിയായി കോട്ടയുടേയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ രാജകുടുംബം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള വാരാന്ത്യങ്ങളിലാണ് പൂന്തോട്ടം സന്ദർശകർക്കായി തുറന്നു നൽകുന്നത്.