കോട്ടയത്ത് എം.സി റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു; പത്തനംതിട്ട ഫെഡറൽ ബാങ്ക് ജീവനക്കാരൻ തൃശ്ശൂർ ചെങ്ങല്ലൂർ കുരിശ്ശേരി വീട്ടിൽ ഷോബിൻ ജെയിംസ് (25 ) ആണ് മരിച്ചത് .ചൊവ്വാഴ്ച രാവിലെ കോട്ടയം തെള്ളകത്ത് കുഴിയിൽ വീണു ഉണ്ടായ അപകടത്തിൽ കോട്ടയം മെഡിക്കൽ ചികിത്സയിൽ ആയിരുന്നു.ബുധനാഴ്ച രാവിലെ മരണം സംഭവിച്ചു
പെട്ടിമുടി ദുരന്തത്തിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇന്നു രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ ആകെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി. അപകടത്തിൽപ്പെട്ട പതിനഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.
കേരള സംസ്ഥാനത്ത് ഇനിആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കൊവിഡ് പരിശോധന നടത്താം. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കൊവിഡ് 19 ടെസ്റ്റിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി ഇന്ന് അറിയിച്ചു.
കേരളത്തിൽ കോവിഡ് ബാധിച്ചു ഇന്ന് 5 മരണം . 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇന്ന് രോഗമുക്തരായത് 880 പേരാണ്.
കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്, എറണാകുളം അയ്യമ്പുഴ സ്വദേശി മറിയംകുട്ടി, ഇടുക്കി സ്വദേശി അജിതന്‍ (പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, കൊവിഡ് പരിശോധനാഫലം ഇന്നാണ് വന്നത്.), കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍, കാസര്‍ഗോഡ് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -266
മലപ്പുറം -261
എറണാകുളം -121
ആലപ്പുഴ -118
കോഴിക്കോട് -93
പാലക്കാട് -81
കോട്ടയം -76
കാസര്‍ഗോഡ് -68
ഇടുക്കി -42
കണ്ണൂര്‍ -31
പത്തനംതിട്ട -19
തൃശൂര്‍ -19
വയനാട് -12
കൊല്ലം -5
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കേരളത്തിൽ
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒന്‍പത്, കോഴിക്കോട് ജില്ലയിലെ നാല്, മലപ്പുറം ജില്ലയിലെ മൂന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ആറ് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെഎസ്ഇ ജീവനക്കാരനും ബാധിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്
തിരുവനന്തപുരം – 255
മലപ്പുറം – 234
എറണാകുളം – 111
ആലപ്പുഴ – 105
പാലക്കാട് – 71
കോഴിക്കോട് – 70
കോട്ടയം – 66
കാസര്‍ഗോഡ് – 64
ഇടുക്കി – 34
കണ്ണൂര്‍ – 16
തൃശൂര്‍ – 15
പത്തനംതിട്ട – 12
വയനാട് – 10
കൊല്ലം – 5
24,926 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.