കേരളത്തിൽ ഇന്ന് 2142 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 378 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 243 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രാത്രി 8.30 ഓടെ കോഴിക്കോട്ട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിച്ചു. പുഷ്പ ജംഗ്ഷനിലെ ഗോഡൗണിലാണ് തീപിടിച്ചത്. നിലവില്‍ മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.. ജില്ലാ കളക്ടര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെല്‍മറ്റ്, കോട്ട്, ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് എന്നിവ ശേഖരിച്ചിട്ടുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.നിലവില്‍ കെട്ടിടത്തിനുള്ളില്‍ തീകത്തുകയാണ്. അതിനാല്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.
പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തത്കാലികമായി അവസാനിപ്പിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിതിനു ശേഷം 18 ദിവസം നീണ്ടു നിന്ന രക്ഷപ്രവര്‍ത്തന ദൗത്യമാണ് താത്കാലികമായി അവസാനിപ്പിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ 65 പേരുടെ മൃതദേഹം ഇതിനോടകം ദൗത്യസംഘം കണ്ടെടുത്തു. അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്.