വാഷിംഗ്ടണ്‍ ഡിസി: കോവിഡ് സംബന്ധമായ കാര്യങ്ങളേക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ ആണ് നീക്കം ചെയ്തത്. കോവിഡ് സംബന്ധമായി തെറ്റിധാരണാജനകമായ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കം ചെയ്തത്. കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന ട്രംപിന്റെ വാക്കുകളാണ് വീഡിയോ നീക്കം ചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ട്രംപിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് ദ കണ്ടെന്റ്റ്റ് ഈസ് നോട്ട് അവെയ്ലബിൾ റൈറ്റ് നൗ എന്നാണ് കാണപ്പെടുന്നത്. നേരത്തെ, ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണ് എന്ന് പ്രതിപാദിക്കുന്ന വീഡിയോ ട്രംപ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതും വിവാദമായിരുന്നു
കോവിഡ്: ട്രംപിന്റെ വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്കും
വ്യാഴാഴ്ച, ഓഗസ്റ്റ് 06, 2020