കൗൺസിലർ ബേബി പെരേപ്പാടൻ ടിക്കറ്റ് ഇഷ്യുവുമായി ബന്ധപ്പെട്ടു പൊതുസമ്മേളനം വിളിക്കുന്നു



കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൗൺസിലർ ബേബി പെരേപ്പാടൻ ടിക്കറ്റ് ഇഷ്യുവുമായി ബന്ധപ്പെട്ടു പൊതുസമ്മേളനം വിളിക്കുന്നു 


പെരേപ്പാടന്റെ അറിയിപ്പ് കാണുക 


VENUE      :Ticket Refund Meeting Sunday 

LOCATION: St. Martin De Porres School, Aylesbury,Tallaght,Dublin 24

TIME        4:30 PM  


പ്രിയപ്പെട്ടവരേ,

കഴിഞ്ഞ കുറേ നാളുകളായി അയർലണ്ടിലെ മലയാളികളുടെ ഏവരുടെയും ശ്രദ്ധയിൽ വന്ന ഒരു വിഷയം,അല്ലെങ്കിൽ കുറച്ചധികം പേരെ ബാധിച്ച ഒരു വിഷയം ആയതിനാൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ അനിവാര്യ ഇടപെടൽ നടത്തേണ്ടതായി വന്നതിനാൽ ഏവരുടെയും ശ്രദ്ധ ഈ വിഷയത്തിലേക്കു ഞാൻ വിനയപൂർവം അഭ്യർത്ഥിക്കുകയാണ്.

കോവിട് 19 ലോകമാകെ വ്യാപിച്ച അവസ്ഥയിൽ വ്യോമ ഗതാഗതം നിലച്ചപ്പോൾ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ഏവരുടെയും മുഴുവൻ തുകയും തിരിച്ചു നല്കാൻ എയർലൈൻ കമ്പനികൾ തീരുമാനിച്ചിരുന്നു.അത് പ്രകാരം അയർലണ്ടിൽ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി സമൂഹത്തിലെ ഏവരും അവരവരുടെ എയർലൈൻ ഏജന്റ്സിനെ സമീപിച്ചിരുന്നു.എന്നാൽ എയർലൈൻസ് കമ്പനികൾ പ്രഖ്യാപിച്ച മുഴുവൻ തുകയുടെ റീഫണ്ട് മലയാളിയുടമസ്ഥതയിലുള്ള ഏജന്റ്സ് ചില ഉപാധികളോട് കൂടി മാത്രം സ്വീകരിക്കുകയും പൂർണമായി തിരിച്ചു നൽകൽ നിരസിക്കുകയുമാണുണ്ടായത്.അത് പ്രകാരം ജനങ്ങളുടെ പ്രതിഷേധവും വികാരവും മനസിലാക്കി ഒരു കൗൺസിലർ എന്ന നിലയിൽ പലതവണ മേൽ പറഞ്ഞ ഏജന്റ് മാരു മായി സംസാരിക്കുകയും ഒരു ഒത്തു തീർപ്പിനായി ശ്രമം നടത്തുകയുമുണ്ടായി.എന്നാൽ പൂർണമായും ജനങ്ങൾക്കനുകൂലമായ ഒരു നിലപാടല്ല ഇക്കാലമത്രയും അവരുടെ ഭാഗത്തു നിന്നും ലഭിച്ചത്. എങ്കിലും പല ഏജൻസികളും ഇരുവത്തിയഞ്ചും മുപ്പതും യൂറോ എടുത്തു ബാക്കിയുള്ള തുക തിരിച്ചു കൊടുക്കുന്നതായി പലരുടെയും ഫോൺ കോളുകളിൽ നിന്നും മനസിലാക്കാൻ സാധിച്ചു. എന്നിരുന്നാലും നമ്മുടെ ലക്ഷ്യം പൂർണമായ തുകയും തിരിച്ചു കിട്ടുകയെന്നുള്ളതാണ്.

അയർലണ്ടിലെ പല ഭാഗത്തുനിന്നും ദിനംപ്രതി നിരവധി ഫോൺ കാളു കൾ ഈ വിഷയവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സാഹചര്യത്തിൽ ഏവരെയും നേരിട്ട് കണ്ടു ഈ വിഷയത്തെ കുറിച്ച് സംവദിക്കാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തിയിരിക്കയുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം ഐറിഷ് പാർലമെന്റിൽ രണ്ടു തവണ എത്തിക്കുകയും അത് പ്രകാരം നമുക്ക് ഇതിനെതിരെ പ്രതികരിക്കാനുള്ള അവകാശത്തിന്റെ ഔദ്യാഗികത നേരെത്തെ തന്നെ ഉറപ്പു വരുത്തിയതുമാണ് എന്ന് ഏവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.അതിനാൽ ഈ വരുന്ന ഞായറാഴ്ച(09.08.2020) ടാലയിലെ സെന്റ് മാർട്ടിൻ ഡി പോർസ് സ്കൂൾ യെൽസ്ബറി ഹാളിൽ 4:30PM (കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു്) ഏവരെയും നേരിട്ട് കാണാനും പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനായി കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നതിനുമായി ഒരു യോഗം വിളിച്ചു ചേർക്കുകയാണ് ,തദവസരത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു .

സ്നേഹപൂർവ്വം,
ബേബി പെരേപ്പാടൻ സൗത്ത് ഡബ്ലിൻ കൗൺസിലർ


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...