വാർത്തകൾ | കേരളം | പ്രഭാതം


മലപ്പുറത്ത് ഇന്ന് മുതൽ  ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ. വിവാഹം മരണം മെഡിക്കൽ എമർജൻസി എന്നിവയ്ക്ക് ഇത് ബാധകമല്ല.അതേസമയം, കണ്ടയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിളും തട്ടുകടകളിലും പാഴ്‌സൽ വിതരണം രാത്രി 9 വരെയുണ്ടാകും.

ഇന്ന് കേരളത്തിൽ രണ്ട് കൊവിഡ് മരണം. എറണാകുളത്തും വയനാട്ടിലുമാണ് കൊവിഡ് ബാധിതർ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 115 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ജൂലൈ 25നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടെ മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

'നിങ്ങളുടെ ധൈര്യം മാത്രമല്ല, ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യത്വം കൂടിയാണ് എടുത്തുകാണിക്കുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലപ്പുറംകാര്‍ക്ക് എയര്‍ ഇന്ത്യയുടെ പ്രണാമം', ട്വിറ്ററില്‍ കുറിച്ചു.കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാര്‍ക്ക് ആദരം നല്‍കി വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. സമൂഹ മാധ്യമങ്ങളില്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആദരം നല്‍കുന്നതിനിടെയാണ് എയര്‍ ഇന്ത്യയുടെ അഭിനന്ദനം.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രിംകോടതി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.പെണ്‍മക്കള്‍ ജീവിതാവസാനത്തോളം തുല്യ അവകാശമുള്ളവർ; ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ സുപ്രീം കോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രിംകോടതി വിധിച്ചു. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രധാന വിധി. 2005ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

കൂടത്തായി കൂട്ടകൊലപാതക കേസിൽ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റി. റോയ് മാത്യു, സിലി വധം എന്നി കേസുകളിൽ ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും. കേസിലെ പ്രതികളായ പ്രജികുമാർ, മനോജ് കുമാർ എന്നിവർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കേസിലെ മറ്റ് പ്രതികളായ ജോളിയും എം.എസ് മാത്യുവിനെയും ഇന്ന് ഹാജരാക്കിയില്ല. കൂടത്തായി കൂട്ട കൊലപാതക കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്.

കനത്ത മഴയക്ക് ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്ക അകന്നു. പമ്പാ ഡാമിന്റെ ആറും ഷട്ടറുകളും അടച്ചതോടെ പ്രളയഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് ജനങ്ങൾ. എന്നാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. നേരിയതോതിലുള്ള മഴയാണ് വരുംദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

കനത്ത മഴയിൽ കോട്ടയം എംസി റോഡ് തകർന്നു; രാവിലെ ഒരു മണിക്കൂറിനിടെ രണ്ട് അപകടം, ദുരതത്തിലാകുന്നത് ബൈക്ക് യാത്രക്കാർ.കോട്ടയം ജില്ലയിൽ നദികളിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോട്ടയം കുമരകം, തലയോലപ്പറമ്പ് വൈക്കം റോഡ് ഒഴികെയുള്ള പ്രധാന പാതകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. വാഗമൺ, തീക്കോയി പ്രദേശത്ത് ശക്തമായ മഴ പെയ്തത് ആശങ്ക ഉയർത്തിയിരുന്നു.വൈക്കം കോട്ടയം താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ തന്നെയാണ്. താഴത്തങ്ങാടി, അയ്മനം, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ്. കല്ലറ, എഴുമാന്തുരുത്ത്, മുണ്ടാർ മേഖലകൾ ഒറ്റപ്പെട്ടു.

പമ്പയും അച്ചൻകോവിലും കരകവിഞ്ഞു; ചെറുതനയിൽ 75 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു: മാറ്റിപാർപ്പിച്ചില്ലെന്ന് ആരോപണം

കായംകുളത്ത്  കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന്  വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലേക്ക്. കായംകുളം നഗരസഭയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ഇവിടങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി.

ത്രിശൂർ കടപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് അറപ്പകാന തുറന്നു. പ്രദേശത്തെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാനാണ് ജെസിബി ഉപയോഗിച്ച് അറപ്പകാന തുറന്നത്. കടൽക്ഷോഭത്തിൽ മണൽ അടിച്ചു കയറി കാന മൂടിപ്പോയിരുന്നു. മണിക്കൂറുകളോളം പ്രയത്നിച്ചതിൻ്റെ ഫലമായാണ് ഇതു തുറക്കാൻ സാധിച്ചത്. 

വയനാട്ടിലെ കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയായി കാലവര്‍ഷം. പ്രാഥമിക കണക്കുകള്‍ പ്രകാരം 14.18 കോടി രൂപയുടെ കൃഷി നശിച്ചതായാണ് വിവരം. എന്നാല്‍ ഈ കണക്ക് പൂര്‍ണമല്ലെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. വരുംദിവസങ്ങളില്‍ കൃത്യമായ പരിശോധന നടത്തിയാല്‍ മാത്രമെ നഷ്ടക്കണക്കുകളില്‍ വ്യക്തത വരൂ.

ഇന്ത്യയിൽ പ്രതിദിന കേസുകളിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.കൊവിഡ് മരണം 45,000 കടന്നു.24 മണിക്കൂറിനിടെ 47,746 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 1,583,489 ആയി. രോഗമുക്തി നിരക്ക് 69.79 ശതമാനമായി ഉയർന്നു.  24 മണിക്കൂറിനിടെ 53,601 പോസിറ്റീവ് കേസുകളും 871 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,268,675 ഉം ആകെ മരണം 45,257 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6,39,929 ആണ്.

കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി  വിളിച്ച യോഗം ഇന്ന്. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാരാണ് യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.ഡൽഹിയിൽ പ്രതിദിന കേസുകൾ കുറഞ്ഞു. രോഗമുക്തി നിരക്ക് 90.09 ശതമാനമായി ഉയർന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി. 

പെട്ടിമുടി മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ ആകെ മരണം 50 ആയി. ഇനി 18 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം.അടച്ചിട്ട സ്‌കൂളുകൾ സെപ്തംബറിൽ തുറക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണനയിലായിരുന്നു. തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിക്കാൻ ധാരണയായി. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്ന്. 

ഇന്ത്യയിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

തായ്‌ലൻഡ് മാതൃകയാണ് പരിഗണിക്കേണ്ടത്  കുട്ടികളുടെ സുരക്ഷ കൃത്യമായി ഉറപ്പു വരുത്തിയാണ് തായ്‌ലൻഡിലെ സ്‌കൂളുകൾ തുറന്നിരിക്കുന്നത്. ഓരോ ഡെസ്‌ക്കുകളിലും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മറച്ച ചെറിയ അറകളുണ്ട്. പഠനവും കളിയുമെല്ലാം ഈ അറയ്ക്കുള്ളിൽ ഇരുന്നാണ്. ക്ലാസിൽ ഓരോ കുട്ടിയും നിൽക്കേണ്ടത് പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്താണ്.കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകൾ കഴിഞ്ഞാലുടൻ കുട്ടികളുടെ ഇരിപ്പിടവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം അണുവിമുക്തമാക്കും.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിനു പുറത്ത് വെടിവയ്പ്. ട്രംപിനെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ അധികൃതർ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ലോകത്ത് ആദ്യമായി കൊവിഡിനെതിരെ റഷ്യ പുറത്തിറക്കുന്ന വാക്സിൻ്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്.റഷ്യൻ വാക്സിൻ ഉത്പാദിപ്പിക്കുന്ന ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിൻ്റസ്ബര്‍ഗാണ് വാർത്ത അറിയിച്ചത്. ഓഗസ്റ്റ് 12ന് പുറത്തിറക്കുന്ന വാക്സിൻ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കൊവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് റഷ്യയുടെ പദ്ധതിയെന്നാണ് റഷ്യൻആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ മനുഷ്യര്‍ക്ക് ദോഷകരമാകാൻ സാധ്യതയില്ലെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് സ്പുട്നിക് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...