വാർത്തകൾ | കേരളം | പ്രഭാതം




കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ന് 21 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇടുക്കിയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു .ഉറവിടം വ്യക്തമല്ല.

കോട്ടയത്ത് 51  പുതിയ രോഗികൾ .എറണാകുളം ജില്ലയിൽ 120 പേർക്ക് കോവിഡ് .

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095  പേര്‍ക്കെതിരെ  കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു. 
      
മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.
 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 39, 16, 12.
തിരുവനന്തപുരം റൂറല്‍ - 137, 125, 19.
കൊല്ലം സിറ്റി - 192, 131, 70.
കൊല്ലം റൂറല്‍ - 219, 1, 1.
പത്തനംതിട്ട - 67, 72, 13.
ആലപ്പുഴ- 101, 63, 10.
കോട്ടയം - 15, 23, 0.
ഇടുക്കി - 23, 9, 2.
എറണാകുളം സിറ്റി - 17, 13, 1.
എറണാകുളം റൂറല്‍ - 50, 10, 7.
തൃശൂര്‍ സിറ്റി - 41, 43, 13.
തൃശൂര്‍ റൂറല്‍ - 39, 43, 5.
പാലക്കാട് - 49, 130, 2.
മലപ്പുറം - 11, 19, 1.
കോഴിക്കോട് സിറ്റി  - 52, 0, 30.
കോഴിക്കോട് റൂറല്‍ - 17, 24, 2.
വയനാട് - 8, 0, 1.
കണ്ണൂര്‍ - 10, 9, 0
കാസര്‍ഗോഡ് - 8, 18, 1.


കോറോണയുടെ രണ്ടാം വരവ് പ്രവചനാതീതം ഐസി എം ആർ .

മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണം .കനത്ത മഴയും ഉരുൾ പൊട്ടൽ സാധ്യതയും മുൻനിർത്തി മുഖ്യമന്ത്രി അറിയിച്ചു .

പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം . അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടാനാണ് തീരുമാനം. അതേസമയം മുന്നോക്കകാരിലെ പിന്നോക്കകാർക്ക് പ്ലസ് വണ്‍ പ്രവേശനത്തിൽ സംവരണം കൂട്ടുന്നതിൽ തീരുമാനമായില്ല.

തെളി​വെ​ടു​പ്പി​നി​ടെ ക​ട​ലി​ല്‍ ചാ​ടി​യ പോ​ക്സോ  പ്ര​തി​യു​ടെ മൃതദേഹം കണ്ടെത്തി . കു​ട്‌​ലു സ്വ​ദേ​ശി മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഏറെ നാളത്തെ തെരച്ചിലുകൾക്കൊടുവിൽ ക​ര്‍​ണാ​ട​ക​യി​ലെ കോട്ടയില്‍ നിന്നും അ​ഴു​കി​യ നി​ല​യിൽ കണ്ടെത്തി  

ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ. വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയടുത്ത ബിജുലാലിനെ തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് പിടികൂടിയത്.   

ഹയർ സെക്കണ്ടറി പ്രവേശനം ഹെല്പ് ഡെസ്ക് ആരംഭിച്ചു ബിആര്സി തലത്തിലും ക്ലസ്റ്റർ തലത്തിലും ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു 

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു എൻ എ) സാമ്പത്തിക തട്ടിപ്പുകേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

വൈക്കം മുൻ എംഎൽഎ  പി.നാരായണൻ അന്തരിച്ചു.ആരോഗ്യകരമായ കാരണങ്ങളാൽ ചികിത്സ്‌യിൽ ആയിരുന്നു . 

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് . ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.  

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്തിരിക്കുന്നത് തീവ്രന്യൂനമര്‍ദ്ദം. ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
 
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിംലീഗ്. കോഴിക്കോട് ചേര്‍ന്ന ലീഗ് അടിയന്തര നേതൃയോഗത്തില്‍ പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി
 

മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ശി​വാ​ജി​റാ​വു പാ​ട്ടീ​ൽ നി​ലാ​ങ്കേ​ക​ർ (89) അ​ന്ത​രി​ച്ചു. സ്വ​വ​സ​തി​യി​ൽ​വ​ച്ച് ഇ​ന്നലെ പു​ല​ർ​ച്ചെ​യാ​യിരുന്നു അന്ത്യം  
 

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തെ സ്വാതന്ത്രസമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവുമെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ദളിതരും, പിന്നാക്കവിഭാഗങ്ങളും സഹകരിച്ചു.  

 
ശ്രീരാമന്‍ നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി. ‘മര്യാദാ പുരുഷോത്തമന്‍ എന്നറിയപ്പെടുന്ന ശ്രീരാമന്‍ മാനവീയ ഗുണങ്ങളുടെ സ്വരൂപമാണന്ന് രാഹുൽ ഗാന്ധി പ്രസ്താവിച്ചു. 
 
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.    

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം , പ്രതികരണവുമായി രാഷ്ട്രപതി. രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം 
 
കോണ്‍ഗ്രസിന് കനത്ത ആഘാതം സമ്മാനിച്ച്‌ ഗോവ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും പോണ്ട എം‌.എൽ.‌എയുമായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ഭാരതീയ ജനതാ പാർട്ടിയിൽ ചേരാന്‍ ഒരുങ്ങുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്‌ ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. 

ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു . അദ്ദേഹം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത്. തറക്കല്ലിടലിന് മുൻപ് അവസാനഘട്ട ഭൂമി പൂജയില്‍ അദ്ദേഹം പങ്കെടുത്തു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു . സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. 
 
ലെബനോൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്ഫോടന പരമ്പരയിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയും . ഇന്ന് ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ്  ദുരന്തത്തിൽ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്.  

ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തിൽ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...