സംസ്ഥാനത്ത് ഇന്നലെ 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേർക്കാണ്. ഇതിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40..
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18ലക്ഷം പിന്നിട്ടു . കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 771 പേർ മരണപ്പെട്ടു
മാസ്‌ക്ക് ധരിക്കാത്ത 6405 പേരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ . നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു
പ്ലസ് വൺ, നഴ്സിങ് - പാരാമെഡിക്കൽ കോഴ്സുകളിലെ അഡ്മിഷൻ നടപടികളിൽ ഇന്ത്യൻ ഭരണഘടനാനുസൃതമായ സാമ്പത്തിക സംവരണം EWS Reservation നടപ്പിലാക്കാത്തതു സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കു സിറോ - മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ മാർ. ആൻഡ്രൂസ് താഴത്ത് രേഖാമൂലം പരാതി നൽകി.
വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക സംവരണം അട്ടിമറിക്കരുത്. കേരള കോൺഗ്രസ് (എം) ഈ വര്‍ഷത്തെ പ്ലസ് വണ്‍, നഴ്‌സിങ്ങ്, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനം സംബന്ധിച്ച വിജ്ഞാപനങ്ങളും, പ്രോസ്‌പെക്ടസുകളും, അപേക്ഷാ മാതൃകയും പ്രസിദ്ധീകരിച്ചപ്പോള്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം ഉള്‍പ്പെടുത്താതിരുന്ന നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓണ്‍ലൈനായി നടന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി യോഗം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്ന് മന്ത്രി കെ ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും യുഎഇയും തമ്മില്‍ നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നത് ആണ്
കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിൽ ഇൗ മാസം 31 വരെയാണ് നീട്ടിയത്
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു . രാഷ്ട്രീയ നേതാക്കളടക്കം സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുകള്‍ മൊഴിയിലുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരമാണ് കസ്റ്റംസ് മൊഴിപ്പകര്‍പ്പ് കോടതിയില്‍ സമര്‍പിച്ചത്
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊലീസിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാന്‍ ഉള്‍പ്പെടെ പൊലീസിന് ചുമതല നല്‍കിയതായി സർക്കാർ അറിയിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ സിബിഐ . ഭാര്യ ലക്ഷ്മിയുടെ മൊഴി നിര്‍ണായകമാകും. അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കുന്നത്.
കൊട്ടിയൂര്‍ ഇരിട്ടി പായത്ത് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് സാമൂഹ്യപെന്‍ഷന്‍ തട്ടിയ വിവാദം ശമിക്കുന്നതിനു മുന്‍പെ ഡി വൈ എഫ് ഐ നേതാവ് നടത്തിയ സ്വര്‍ണപണയ തട്ടിപ്പ് വിവാദമായതോടെ സി പി എം വെട്ടിലായി. ക്രമക്കേട് നടത്തിയ ബാങ്കു ജീവനക്കാരന്‍ സി പി എം ജില്ലാനേതാവിന്റെ മകന്‍ കൂടിയാണ്. പാര്‍ട്ടിയിലും പുറത്തും ഈക്കാര്യം ചൂടേറിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ബാങ്കു ജീവനക്കാരനെ അന്വേഷണവിധയേമായി പുറത്താക്കിയിട്ടുണ്ടെങ്കിലും മറ്റു നടപടിയൊന്നും സ്വീകരിക്കാന്‍ ഭരണ സമിതി തയ്യാറായിട്ടില്ല.
ഒരു കുടുംബത്തിലെ 4 പേരെ യുവാവ് വെട്ടി കൊലപ്പെടുത്തി. കാസര്‍കോഡാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയ എന്ന ബന്ധുവിനെ പൊലീസ് ക്‌സറ്റഡിയില്‍ എടുത്തു.
"INA കർണാടകയുടെ നന്മ" INA കർണാടക ഭാരവാഹികളായ ജിൻസും കർണാടക സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്തും വൈസ് പ്രെസിഡന്റ് ജിൻസും ജനററൽ സെക്രട്ടറി ജിജോയും കോർഡിനേറ്റർ മേരി ദാസും ഈ കൊറോണ കാലത്ത് കർണാടകത്തിൽ നിന്നും നേഴ്സ്മാർക്ക് അയർലണ്ടിലേക്ക് ഫ്ലൈറ്റ് പിടിക്കാൻ സഹായിച്ചു.
നേപ്പാളിലെ മൂന്ന് ബാരേജുകളില്‍ നിന്ന് നദികളിലേക്ക് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ 60 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി ജില്ലാ ഭരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോൺഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു . കാർത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
വീട് ആക്രമിച്ച് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി. കുല്‍ഗാമിലെ രംഭാമ നോഹാമയില്നിന്ന് ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
രാജ്യത്തെ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്ലാവരും കാത്തിരിക്കുന്ന ആ പ്രഖ്യാപനം ആഗസ്റ്റ് 15ന്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതിയുടെ പ്രഖ്യാപനമാണ് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുക.
പാകിസ്ഥാനി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ചൈന ഇന്ത്യയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍. അനേകം അക്കൗണ്ടുകളിലൂടെ പഴയ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചതായും ഇത് സത്യമെന്ന് ധരിച്ച് മാധ്യമങ്ങൾ ജനങ്ങളില്‍ അവിശ്വാസം പരത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്
അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള റെയില്‍വേ സ്റ്റേഷന്‍ വരുന്നു . രാമക്ഷേത്രമാതൃകയില്‍ പുനര്‍നിര്‍മിക്കുന്ന അയോധ്യ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടം 2021 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
എസ്-400, റഫാല്‍ എന്നിവ ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക് -ചൈനീസ് ലക്ഷ്യമിട്ട് . ഇന്ത്യന്‍ പ്രതിരോധം അതിശക്തമെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.
മദ്യലഹരിയില്‍ ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കടകാരന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം
രക്ഷാ ബന്ധന്‍ തിങ്കളാഴ്ച ആഘോഷിക്കുന്ന ദിനത്തില്‍ പീഡനക്കേസില്‍ വിചിത്രമായ ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് ‘രാഖി’ കെട്ടിക്കണമെന്നും ചടങ്ങിന്റെ ചിത്രങ്ങള്‍ ഹാജരാക്കണമെന്നുമാണ് കോടതിവിധി.
തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുയാണ് . തമിഴ്നാട്ടിൽ പുതുതായി 5609 പേർക്കും കർണാടകയിൽ 4752 പേർക്കും പുതുതായി രോഗം സ്ഥിതീകരിച്ചു.
ഭിന്നിച്ചു നിൽക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി 'ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട്' എന്ന പുതിയ രാഷ്ട്രീയ മുന്നണി സിറിയയിൽ പിറവിയെടുത്തു. ക്രൈസ്തവ നേതാക്കൾ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും പുതിയ മുന്നണിയുടെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ രൂപതയിൽ രൂപീകൃതമായ പാലാ സമരിറ്റൻസ് എന്ന പേരിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂർണ്ണ ബഹുമതികളോടെ സംസ്കരിച്ചു . കോവിഡ് രോഗബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്കാരത്തിനായി ഗവൺമെന്റ് പുറപ്പെടുവിച്ച പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് മെറിൻ ജോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു പൊതുദർശനം മയാമിയിൽ നിന്നും തൽസമയം | KVTV സംപ്രേഷണം ചെയ്തു.
വിമാന ടിക്കറ്റ് എടുത്ത് കേരളത്തിൽ പോകാൻ അയർലണ്ടിൽ നിന്നും ഇരുന്ന മലയാളികളെ മലയാളി ട്രാവൽ ഏജൻറ് മാർ ക്യാഷ് തിരികെ കൊടുക്കാതെ കോവിഡ് സമയത്തു പറ്റിച്ചു.അയർലണ്ടിലെ ക്യാഷ് പോയവർ ചേർന്ന് രൂപീകരിച്ച ഇൻഡോ ഐറിഷ് ട്രാവലർ ഫോറം എന്ന ഫേസ്ബുക് ഗ്രൂപ്പും യുസി എം ഐ കമ്മ്യൂണിറ്റി യും ,കൗൺസിലർ ആയ മലയാളി ബേബി പെരേപ്പാടനും ഗാ ൾ വേ കൾച്ചറൽ ഫോറമും ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നു.
അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധ മറവില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നു. പ്രതിഷേധത്തിന്റെ പേരില്‍ പോര്‍ട്ട്‌ലാന്‍ഡില്‍ ഫെഡറല്‍ കോര്‍ട്ട്ഹൗസിന് മുന്നില്‍ പ്രക്ഷോഭകര്‍ ബൈബിള്‍ പരസ്യമായി കത്തിച്ചെന്നുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത് . അതേസമയം പോലീസിന്റെ ക്രൂരതക്കെതിരെയുള്ള പ്രതിഷേധവും ബൈബിളും തമ്മിലുള്ള ബന്ധമെന്തെന്നാണ് സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം
ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് പറഞ്ഞതായിട്ടാണ് ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.