ലാപ്സായ എൽഐസി പോളിസികൾ പുതുക്കാൻ അവസരം നൽകി എൽഐസി. കൊറോണക്കാലത്ത് പോളിസി മുടങ്ങിപ്പോയവരെ സഹായിക്കുക കൂടെയാണ് ലക്ഷ്യം. ആഗസ്റ്റ് 10 മുതൽ ഒക്ടോബര്‍ 9 വരെയാണ് എൽഐസി പുതിയ ക്യാംപെയ്ൻ നടത്തുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് മുടങ്ങിപ്പോയ വ്യക്തിഗത പോളിസികൾ പുതുക്കാനാകും
ക്യാംപെയ്ൻെറ ഭാഗമായി പോളിസി എടുത്ത് അഞ്ചു വര്‍ഷത്തിനുള്ളിൽ മുടങ്ങിപ്പോയ പോളിസികൾ പുതുക്കാൻ ആണ് അവസരമുള്ളത്. അതേസമയം പോളിസി കാലാവധി കഴിഞ്ഞവ പ്രീമിയം തുക മുടങ്ങിയ കാരണത്താൽ പുതുക്കാനാകില്ല.
പോളിസികൾക്ക് ലേറ്റ് ഫീസ് ഇളവു ചെയ്തു നൽകും. പോളിസി വൈകിയതിന് ഈടാക്കുന്ന പിഴയിൽ 20 ശതമാനം വരെയാണ് ഇളവ് നൽകുക.ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 25 ശതമാനം ഇളവ് ലഭിയ്ക്കും.
നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് പോളിസി മുടങ്ങിയവരെ മുൻനിര്‍ത്തായാണ് ക്യാംപെയ്ൻ അവതരിപ്പിച്ചിരിയ്ക്കുന്നത് എന്ന് എൽഐസി അധികൃതര്‍ വ്യക്തമാക്കി. ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന് പഴയ പോളിസികൾ പുതുക്കാനും ഇപ്പോൾ അവസരമുണ്ട്