കേരളത്തിൽ ഇന്ന് 1725 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.
കോവിഡ് പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് :
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
13 കൊവിഡ് മരണം സ്ഥിരീകരിച്ച് സംസ്ഥാനസർക്കാർ
കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആഗസ്റ്റ് 7
ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75),
കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), ആഗസ്റ്റ് 11
കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38),
കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 10
തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42),ആഗസ്റ്റ് 13
മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65),
തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58),
കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47),
ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 3
കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 14
കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 16
തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) ആഗസ്റ്റ് 5
എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി.
ഹൃദയാഘാതത്തെ തുടർന്ന പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പത്മ വിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജ്(90 ) അന്തരിച്ചു. യുഎസിൽ ന്യൂജേഴ്സിയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകൾ ദുർഗ ജസ്‍രാജാണ് അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത മാധ്യമങ്ങളെ അറിയിച്ചു . മാധുര്യ ശാന്താറാം ആണ് ഭാര്യ. ശരാങ്ക് ദേവ് പണ്ഡിറ്റ്, ദുർഗ ഇവരാണ് മക്കൾ.പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജെഇഇ മെയിന്‍ 2020, നീറ്റ് യുജി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കൊവി 19 ന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടത്താനിരിക്കുന്ന പരീക്ഷകളാണിവ. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.കോടതി വിധി പ്രകാരം മുന്‍നിശ്ചിയിച്ച പ്രകാരം തന്നെ പരീക്ഷ നടക്കും. ജൂലൈ 3നാണ്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജെ.ഇ.ഇ മെയിന്‍, നീറ്റ് യുജി പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കൊവിഡ് 19 ന്റെ ഭീതി ഒഴിഞ്ഞതിന് ശേഷം പരീക്ഷകള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കൊവിഡ്-19 പ്രതിരോധ വാക്സിൻ ഗവേഷണത്തിൽ നിര്‍ണായക കണ്ടെത്തൽ. കൊവിഡ്-19 രോഗത്തിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ബിസിജി വാക്സിന് കഴിയുമെന്ന് യുഎഇയിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞു. യുഎഇയില എമിറേറ്റ്സ് ഇൻ്റര്‍നാഷണൽ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ നടത്തിയ പഠനത്തിലാണ് ബിസിജി വാക്സിന് കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് തെളിഞ്ഞതെന്നാണ് മെഡ്‍ര്‍ക്സിവ് എന്ന ഓപ്പൺ ആക്സസ് സെര്‍വറിൽ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.മാര്‍ച്ചിലാണ് യുഎഇ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ ബിസിജി വാക്സിൻ്റെ ഗവേഷണം ആരംഭിച്ചത്. മാര്‍ച്ച് അവസാനം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ബിസിജി ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്ക്ക് നടത്തി. ജൂൺ അവസാനം ഇവര്‍ക്ക് കൊവിഡ് ആര്‍ടി - പിസിആര്‍ പരിശോധനയും നടത്തി. ഈ പഠനത്തിലാണ് വാക്സിൻ്റെ ഫലപ്രാപ്തി തെളിഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.