വാർത്തകൾ | കേരളം | പ്രഭാതം

landslide in munnar rajamala

ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ.മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. 

മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്‌. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​കി​പ്പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​ടു​ക്കി ഏ​ല​പ്പാ​റ-​വാ​ഗ​മ​ൺ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുന്നു.അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇടുക്കിയില്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴ. അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കും.

 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ നാലിടത്തും കോഴിക്കോട് ഒരിടത്തും ഉരുള്‍പൊട്ടലുണ്ടായി. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി.

 ഇ​ത്ത​വ​ണ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാ​റ്റി​വ​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ല​മേ​ള മാ​റ്റി​യ​തെ​ന്നു നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലാ​ണു വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്.

സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്.അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകുന്നുവെന്ന് സൂചന.ആരോപണ വിധേയനായ മുൻ ജഡ്ജി നേതൃത്വം നൽകുന്ന ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളും, ജഡ്ജിയായിരുന്നപ്പോഴുള്ള പ്രധാന വിധിന്യായങ്ങളുമാണ് ഇൻ്റലിജൻസ് പരിശോധിക്കുന്നത്.ഈ ട്രസ്റ്റിൻ്റെ വിദേശ സഹായങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ വിരമിച്ച ജഡ്ജി എൻ ഐ എയുടെ നിരീക്ഷണത്തിലാണ്.

സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ . മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടിക്ക് ആറ് പേര്‍ എന്ന നിലയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. 

 കൊറോണക്ക് പിന്നാലെ ദുരിതം വിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം .നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാര്‍,കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്.കിലോമീറ്ററുകളോളം കടല്‍ കയറി

സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിപ്പിച്ച് ഇന്ന് 1298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1017 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. 

രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,538 പോസിറ്റീവ് കേസുകളും 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. ആകെ മരണം 41,585 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,378,105 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് 190-ാം ദിവസമാണ് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നത്. ജൂലൈ പതിനേഴിനാണ് പത്ത് ലക്ഷം കടന്നത്. പത്ത് ലക്ഷത്തിലധികം കേസുകൾ വർധിച്ചത് 21 ദിവസം കൊണ്ടാണെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡ് കേസുകൾ

19 ലക്ഷം കടന്നത് ബുധനാഴ്ചയാണ്.ആകെ 2,27,24,134 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 574,783 സാമ്പിളുകൾ പരിശോധിച്ചു.

രോഗമുക്തി നിരക്ക് 67.98 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 49,769 പേർ രോഗമുക്തരായി എന്നത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്.

പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലാണ് വിന്യസിച്ചത്.

 ച​ണ്ഡീ​ഗ​ഡ്ൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹ​രി​യാ​ന​യി​ലെ റോ​ഹ്ത്ത​ക്കി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ത്ര രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തിയിട്ടില്ല

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. 

 ജമ്മുകാശ്മീരിൽ ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരരർ വെടിവെച്ചു കൊന്നത്. തെക്കൻ കശ്മീരിൽ, കുൽ​ഗാമിലെ വെസു ​ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് കൊലപ്പെടുത്തിയത്. 

അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

 മുതിര്‍ന്ന സി.പി.എം നേതാവും സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായ ശ്യാമല്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് അന്തരിച്ചു. 76 വയസായിരുന്നു. 

സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കിയതിനെ തുടർന്ന് പുതിയ സ്പോൺസേഴ്സിനെ കണ്ടെത്താനായില്ല.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം . പ്രതിരോധ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക രേഖയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) കടന്നു കയറിയതായി പറയുന്നത്. 

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗവേഷകര്‍ . റഷ്യയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണക്ക് ഫലപ്രദമാണന്നാണ് കണ്ടെത്തൽ.

 സംസ്ഥാന സർക്കാരിനെ വൻ പ്രതിസന്ധിയിലാക്കിയ സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദ വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരണം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പണ്ഡിതന്‍ ഡേവിഡ് ഫ്രോലി. റെഡ് ലെറ്റര്‍ ദിനത്തില്‍ അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന് തറക്കല്ലിട്ടുവെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അയോദ്ധ്യയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തണമെന്നും ഇന്ത്യയുടെ മഹത്തായ നാഗരികതയുടെ ആത്മീയ പൈതൃകത്തിന്റെ വിവിധ വശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കാനും ഫ്രോലി ഉപദേശിച്ചു. 

സ​​​മ​​​ര്‍​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സീ​​​റോ​​​ മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ. ഡോ. ​​​സെ​​​ബാ​​സ്റ്റ്യ​​​ന്‍ മു​​​ട്ടം​​​തൊ​​​ട്ടി​​​ല്‍ എം​​സി​​​ബി​​​എ​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി . ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ്പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ട​​​മാ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്. 

 കടലില്‍ മത്സ്യബന്ധനം നടത്തുകയും, നാവികരായും അല്ലാതെയും ജോലിചെയ്യുന്നവര്‍ക്കും വേണ്ടി ഫ്രാൻസിസ് പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാർത്ഥന നിയോഗം . ആഗസ്റ്റ് നാലിന് പ്രകാശംചെയ്ത  പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയിലൂടെ പാപ്പ സമുദ്ര ജീവനക്കാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു. 

ഇറ്റലിയിലെ വെനീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂള ഗ്രാൻഡേ ഡി സാൻ  മാർക്കോ മ്യൂസിയം, ടൂറിൻ തിരുക്കച്ചയുടെ മാതൃകയിലുള്ള ത്രീഡി ക്രിസ്തു രൂപം   പ്രദർശനത്തിനായിവെച്ചു . ജൂലൈ മാസം ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 26 വരെ നീളും. 'ദി ക്രൈസ്റ്റ് ഓഫ് ദി ഷ്റൗഡ്: എ സേക്രഡ് ട്രെഡൈമെൻഷണൽ അനാറ്റമി' എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്. 

ബെയ്റൂട്ട് സ്‌ഫോടനത്തിൽ ജീവിതം താറുമാറിയ നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും അവശ്യസാധനങ്ങളുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ലെബനോന്‍ വിഭാഗം സജീവം . ദുരന്തത്തില്‍ കാരിത്താസ് കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സംഘടന അനേകര്‍ക്ക് ആശ്വാസമായി മാറുകയാണ്.



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...