സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി .മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
പ്ലസ് വൺ, നഴ്സിങ്ങ് ഇ ഡബ്ലിയു എസ്- ചങ്ങനാശേരി അതിരൂപത പരാതി നൽകി ഈ വർഷത്തെ പ്ലസ് വൺ, നഴ്സിങ്ങ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയുടെ പ്രവേശനം സംബദ്ധിച്ച വിജ്ഞാപനങ്ങളും പ്രോസ്പെക്ടസുകളും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചപ്പോൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% ഇ ഡബ്ലിയു എസ് സംവരണം ഉൾപ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചു.
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായത്തിന് ഓൺലൈനായി SSLC/പ്ലസ്ടു വിൽ 60% വും അതിൽ കൂടുതലും മാർക്ക് നേടിയ ദളിത് ക്രൈസ്തവ വിഭാഗത്തിലുള്ളവർക്ക് ആഗസ്ത് 1 മുതൽ അപേക്ഷിക്കാം....
അപേക്ഷിക്കേണ്ട സൈറ്റ് www.ksdc.kerala.gov.in
വനിത മെമ്പറാണെന്ന വ്യാജേന വാടസ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പ്രതി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് എന്നയാളെയാണ് പൂക്കോടുപാടം പൊലീസ് അറസ്റ്റ ചെയ്തത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് ആറുപേരാണ്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്ത് ആയി.എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാൽ, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ മുപ്പതിന് പിടികൂടിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനായ കെടി റമീസുമായി ചേർന്ന് നയതന്ത്രചാനൽ വഴി സ്വർണം കടത്തിയവരാണ് ഇരുവരും എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് എൻഐഎ. നിർണായക രേഖകൾ കിട്ടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു . സ്വർണക്കടത്ത് കേസിൽ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതിൽ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്.
അല്‍ഫോന്‍സാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 32ാമത് അല്‍ഫോന്‍സാ തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്നലെ കുടമാളൂര്‍ വിശുദ്ധ അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍മാരായ ഫാ. ജോബിന്‍ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
കെസിബിസി വാര്‍ഷിക ധ്യാനവും സമ്മേളനവും ഇന്ന് തുടങ്ങും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ധ്യാനവും സമ്മേളനവും നടക്കുക. നാളെ വൈകിട്ട് ആരംഭിക്കുന്ന ധ്യാനം ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. .
വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വനപാലകർ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പി. പി മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുദ്ധ്യം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഇവരുടെ മൊഴി എടുക്കും. അതേസമയം വനപലകർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റാറിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും
ദേശവിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ.
എറണാകുളത്ത് നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. എന്‍ഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വർണം തമിഴ്‌നാട്ടിൽ വിറ്റെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. പഞ്ചാബിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 86പേരാണ് ഇതുവരെ മരണമടഞ്ഞത്. അമൃത്സര്‍, ബട്ടാല, തന്‍ തരൺ തുടങ്ങി വിവിധ ജില്ലകളിലായാണ് ദുരന്തബാധിതർ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്. അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സന്പർക്കത്തിലുണ്ടായിരുന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അമിത് ഷാ അഭ്യർഥിച്ചു.
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ’ഡോണ്‍ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 441228 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചത് 9509 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഗവര്‍ണര്‍.രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ പരിശോധിച്ചത്
23 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗവിമുക്തനായ ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസം തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി . അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി ആദ്യം ദർശനം നടത്തുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്
ഉത്തർപ്രദേശിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) ആണ് മരിച്ചത്.
അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോർട്ട് . കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തിയിൽ പാംഗോങ് തടാകത്തോട് ചേർന്നുള്ള മലനിരകളിൽ ചൈനീസ് സേന താവളമടിച്ചരിക്കുകയാണ്.
മെക്സിക്കോയിലെ നൂവോ ലിയോൺ സംസ്ഥാനത്തെ, മോണ്ടെരി നഗരത്തിൽ പത്തുവർഷം മുൻപുണ്ടായ അലക്സ് ചുഴലിക്കാറ്റിൽ കാണാതായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സാന്ത കത്തറീന നദി തീരത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. മറ്റൊരു ചുഴലിക്കാറ്റായ ഹന്ന പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് എന്നേക്കുമായി നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നദിയുടെ ഉപരിതലത്തിൽ തെളിഞ്ഞുവന്നത്
കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറുന്ന നൈജീരിയായിലെ ഭീകരമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ജനത. ക്രൈസ്തവ
പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഉപാധികളോടെ മാത്രം നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്നാൽ മതിയെന്ന് സാവന്ത കോംറെസ് എന്ന മാർക്കറ്റിംഗ് റിസർച്ച് കൺസൾട്ടൻസി നടത്തിയ സർവേയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും ആവശ്യപ്പെട്ടു.



.jpg)











