ഇന്ന് കേരളത്തിൽ 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യമന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 489
മലപ്പുറം – 242
എറണാകുളം – 192
കോഴിക്കോട് – 147
ആലപ്പുഴ – 126
കണ്ണൂര്‍ – 123
കോട്ടയം – 93
കൊല്ലം – 88
പത്തനംതിട്ട – 65
പാലക്കാട് – 51
തൃശൂര്‍ – 48
വയനാട് – 47
കാസര്‍ഗോഡ് – 42
ഇടുക്കി – 5
ആറ് മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76),
വയനാട് കാരക്കാമല സ്വദേശി മൊയ്തു (59),
കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65),
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61),
തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32),
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന്‍ (54)
എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്താകെ 565 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. ഇന്ന് പുതിയതായി 13 പ്രദേശങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2,3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
പട്ടികയിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ 18 ഇടങ്ങളെ ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7), കോഴിക്കോട് ജില്ലയിലെ വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), ഇടുക്കി ജില്ലയിലെ മൂന്നാര്‍ (19), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11), എറണാകുളം ജില്ലയിലെ പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (11), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12), കോട്ടയം ജില്ലയിലെ പായിപ്പാട് (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തിരുവനന്തപുരം – 476
മലപ്പുറം – 220
എറണാകുളം – 173
കോഴിക്കോട് – 146
ആലപ്പുഴ – 117
കണ്ണൂര്‍ – 111
കൊല്ലം -86
കോട്ടയം – 86
പത്തനംതിട്ട – 52
പാലക്കാട് -44
വയനാട് -44
തൃശൂര്‍ -42
കാസര്‍ഗോഡ് – 40
ഇടുക്കി – 4
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,394 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ മൂന്ന് കോടിയോളം രൂപയുടെ സ്വപ്നയ്ക്ക് ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ സ്വപ്‌ന വെളിപ്പെടുത്തി. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കമ്മീഷൻ.
അനുമതിയില്ലാതെ നയതന്ത്ര പാർസൽ വിട്ടുനൽകൽ സംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടി പറയേണ്ടത് കസ്റ്റംസാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ പാർസൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തുവെന്ന് വിശദീകരണം നല്‍കണം.നയതന്ത്ര പാഴ്‌സലുകൾക്ക് രണ്ട് വർഷമായി അനുമതിയില്ല; ജലീലിനെ വെട്ടിലാക്കി പ്രോട്ടോക്കോൾ ഓഫീസറുടെ മറുപടി
പിഎസ്‌സി പരീക്ഷാ രീതിയിൽ പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ
രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ . രണ്ട് ഘട്ടവും കഴിഞ്ഞാൽ ഇന്റർവ്യു ഉള്ള പോസ്റ്റുകൾക്ക് ഇന്റർവ്യു നടത്തിയ ശേഷം ഫൈനൽ പരീക്ഷാ റാങ്ക് ലിസ്റ്റും അല്ലാത്തവയ്ക്ക് ഇന്റർവ്യു ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ദേശീയ പാതയില്‍ കുതിരയോട്ടം സംഘടിപ്പിച്ച 9 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ ദേശീയപാത 91 ദാദ്രിയിലാണ് സംഭവം. കുതിരകൾക്കൊപ്പം നിരവധി വാഹനങ്ങളിൽ ആളുകളും ഉള്ള വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖ സംഘർഷ ഭരിതമാക്കാൻ പാകിസ്താന് ഡ്രോണുകൾ നൽകാനൊരുങ്ങി ചൈനയുടെ നീക്കം. നിയന്ത്രണ രേഖയിൽ വിന്യസിയ്ക്കാൻ ചൈനീസ് നിർമ്മിത ഡ്രോണുകൾ (യുഎവി) ചൈന പാകിസ്താന് നൽകും.