54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 9, തൃശൂര്‍ ജില്ലയിലെ 8, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 25 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (8), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 5), മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10), പാലക്കാട് ജില്ലയിലെ വടവന്നൂര്‍ (2, 5), പല്ലശന (2), കൊല്ലം ജില്ലയിലെ നടുവത്തൂര്‍ (8), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 616 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 69,000ൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണങ്ങൾ 55,000 കടന്നു. മഹാരാഷ്ട്രയിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. തെലങ്കാനയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടക്കുന്നു.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 29,75,702 ഉം. ആകെ മരണസംഖ്യ 55,794 ആയി. 24 മണിക്കൂറിനിടെ 69,878 പോസിറ്റീവ് കേസുകളും 945 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , കർണാടക , തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.
മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസം 14,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസിലെ 288 ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു, മുംബൈ, താനെ, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ ബംഗളൂരുവിലാണ് രോഗികളുടെ എണ്ണിൽ വലിയ വർധനവുണ്ടായത്. 24 മണിക്കൂറിനിടെ 63,632പേർ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗമുക്തരുടെ 22 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 74.69 ശതമാനമായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.