അയർലണ്ടിലെ കോവിഡ് -19 പാൻഡെമിക് പദ്ധതിയുടെ ഭാഗമായി വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസിലാക്കുന്നതിന് ഒരു പുതിയ കളർ-കോഡെഡ് സംവിധാനം ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നു.
മഞ്ഞ, ഓറഞ്ച്, ചുവപ്പ്, നീല എന്നീ നിറങ്ങളോട് കൂടിയ പുതിയ കളർ കോഡിംഗ് സംവിധാനം “ഏത് ദിവസത്തിലും നിങ്ങൾ എവിടെയാണെന്ന് വൈറസുമായി ബന്ധപ്പെട്ട് ഏത് സ്ഥിതിയിലാണ് എന്ന് ” മനസിലാക്കാനുള്ള മുന്നറിയിപ്പ് സംവിധാനമാണെന്ന് അയർലണ്ടിലെ ആരോഗ്യമന്ത്രി അറിയിച്ചു .
കോവിഡ് -19 ലോക്ക് ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള സമയപരിധി നൽകുന്നതിനാണ് ഘട്ടം ഘട്ടമായുള്ള റോഡ് മാപ്പ് , അതേസമയം രാജ്യത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ നിറങ്ങൾ കൂടുതൽ ഉപയോഗപ്രദമാണ്- "ഒരു കളർ കോഡെഡ് സിസ്റ്റം ". അത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ നിന്നും നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ പരിചിതവുമാണ്. എന്ന് അയർലണ്ടിലെ ആരോഗ്യമന്ത്രി ഡോണെല്ലി ആർടിഇയുടെ മോർണിംഗ് അയർലൻഡിൽ പറഞ്ഞു.
📒യെല്ലോ കളർ കോഡ് ഉള്ള ഏരിയയിൽ നമ്മൾ ജീവിക്കുന്ന ഏരിയയിൽ വൈറസ് നിരക്ക് സ്ഥിരതയുള്ളതാണെന്ന് . യെല്ലോ കളർ കോഡ് ഉള്ള ഏരിയയിൽ എല്ലാ ബിസിനസ്സുകളും സ്‌കൂളുകളും തുറക്കാൻ അനുവദിക്കും.
📙ഓറഞ്ച് കളർ കോഡ് ഉള്ള ഏരിയയിൽ കമ്മ്യൂണിറ്റികളിലെ ലോക്കല്‍ ഔട്ട്ബ്രേക്കിനെ സൂചിപ്പിക്കും.നിലവിൽ കൗണ്ടികളായ കില്‍ഡെയര്‍, ഓഫലി, ലീഷ് എന്നിവിടങ്ങളിലെ ലോക്ക്ഡൗണുകളും ക്രമീകരണങ്ങളും ഓറഞ്ച് സ്റ്റാറ്റസിലാണ് അതായത് ലോക്കല്‍ ഔട്ട്ബ്രേക്കിനെ സൂചിപ്പിക്കുന്നു . നിയന്ത്രണങ്ങൾ എവിടെയാണെന്ന് വ്യക്തമാണ്. .
📕റെഡ് കളർകോഡ് രാജ്യമെമ്പാടും ഉണ്ടായിരുന്നതാണ് അതായത് രാജ്യം മൊത്തം ലോക്ക്ഡൗണിലേക്ക് എന്ന സൂചനയാണ് റെഡ് കളർകോഡ് നല്‍കുക., നാമെല്ലാവരും വളരെ പരിചിതരായിത്തീർന്നിരിക്കുന്നു,
📘നീല കളർ കോഡ് എന്നത് വാക്സിനുകളുടെ നിറമാണ്, രക്ഷിതം എന്ന് അർഥം കൂടാതെ ഒരു വാക്സിൻ ലഭിക്കുന്നതുവരെ അല്ലെങ്കില്‍ ചികിത്സ കണ്ടെത്തിയെന്നാണ് സ്റ്റാറ്റസ് ബ്ലൂ അര്‍ത്ഥമാക്കുക. സുരക്ഷിതമായ ജീവിതത്തിലേക്ക് എത്തിച്ചേരുന്നത് വരെ നമുക്ക് ഇത് പൂർണ്ണമായി വ്യക്തമാകില്ല എന്നതാണ് നീലയുടെ ആശയം.
📗ഗ്രീൻ കളർ കോഡ്നായി പരിഗണനയുണ്ടെന്ന് മന്ത്രി ഡൊണെല്ലി പറഞ്ഞു, എന്നാൽ യാത്രയ്ക്കുള്ള സർക്കാരിന്റെ ഗ്രീൻ ലിസ്റ്റിൽ ഇതിനകം ആശയക്കുഴപ്പമുണ്ടായിരുന്നു. നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നാല് നിറങ്ങളിലൂടെയാകും ഇനി ‘വൈറസ് വ്യാപനത്തെ അയര്‍ലണ്ട് ‘കൈകാര്യം ചെയ്യുക.