കോവിഡിന്റെ ബാക്കി പ്രതിഫലനങ്ങൾ മാർക്കറ്റിലേക്ക് ബാങ്ക് തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയിൽ.കോവിഡ്-19 ബാധിച്ചു അയർലണ്ടിലെ ബാങ്കും.669 മില്യൺ ഡോളറിന്റെ നാശനഷ്ടത്തെത്തുടർന്ന് ബാങ്ക് ഓഫ് അയർലൻഡ് 1,400 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്.
669 മില്യൺ ഡോളർ നഷ്ടമുണ്ടായതിനെത്തുടർന്ന് ബാങ്ക് ഓഫ് അയർലൻഡ് 1,400 ജോലികൾ വെട്ടികുറക്കും.ഇപ്പോൾ തന്നെ ഒരു നഷ്ടം നികത്തൽ പ്രോഗ്രാം തുടങ്ങി ഇത് തൊഴിലാളികളെ 10,400 ൽ നിന്ന് 9,000 ൽ താഴെയാക്കുന്നതിന് ഇടയാക്കും .2020 ന്റെ ആദ്യ ആറുമാസത്തിൽ നികുതിക്കു മുമ്പുള്ള നഷ്ടം ബാങ്കിനെ ബാധിച്ചു.
പ്രധാനമായും കോവിഡ് -19 വായ്പ തിരിച്ചടവ് ഇടവേളകളിൽ ഉണ്ടായ നഷ്ടം നികത്താൻ 937 മില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.