ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. കവിയും ഗാനരചയിതാവുമായിരുന്നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രയില്‍ ആയിരുന്നു അന്ത്യം.
പാട്ടിൽ ക്ലിക്ക് ചെയ്യൂ കേൾക്കൂ 📻
‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ'
തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ എഴുതിയ ചുനക്കര രാമൻകുട്ടി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇരുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾ രചിട്ടുള്ള ചുനക്കര രാമൻകുട്ടിയുടെ തുടക്കം ആകാശവാണിയിലൂടെയായിരുന്നു.
തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചെന്ന വ്യാജ വാർത്തകൾക്കെതിരെ കുടുംബം. പിതാവ് ചികിത്സയിൽ തുടരുകയാണെന്നും അദ്ദേഹം മരിച്ചെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മക്കളായ അഭിജിത്ത് മുഖർജിയും ശർമ്മിഷ്ഠ മുഖർജിയും ട്വിറ്ററിലൂടെ വ്യക്തമാക്കി.
കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ പിടിമുറുക്കുന്നു. ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ മാത്രം അഞ്ച് വീട്ടമ്മമാർക്ക് വൃക്ക നഷ്ടപെട്ടു. മുപ്പതിലധികം പേർ ഇതിനകം വൃക്ക വിറ്റെന്ന് ഏജന്റുമാർ ട്വന്റിഫോർ ന്യൂസ് എക്സ്ക്ലൂസിവ്.
കടബാധ്യതയും, കഷ്ട്ടപാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്താണ് അവയവ കച്ചവട മാഫിയ വലയിൽ വീഴ്ത്തുന്നത്. കൊവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ട് കോളനികളിൽ വ്യക്ക കച്ചവടം നടത്തിയത്. ഇനിയും ആറ് വീട്ടമ്മമാർ വൃക്ക വിൽപ്പനയ്ക്ക് തയ്യാറായി നിൽക്കുകയാണ്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ അംഗീകൃത സ്വകാര്യ ലാബുകളിൽ നിന്ന് കൊവിഡ് പരിശോധന നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.
- കൊവിഡ് പരിശോധന നടത്തുന്നതിനായി തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.
- ആർടിപിസിആർ, ട്രുനാറ്റ്, സിബിനാറ്റ്, ആൻ്റിജൻ പരിശോധനകൾ എന്നിവ നടത്താമെന്നും ഉത്തരവിൽ പറയുന്നു.
- പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ വീടുകളിൽ ചികിത്സയ്ക്കായി തെരഞ്ഞെടുക്കാം. ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്ന വീട്ടിൽ രോഗിക്ക കഴിയാനുള്ള സൗകര്യങ്ങൾ ഉണ്ടാകണം.
- ലാബുകളും ആശുപത്രികളും കൊവിഡ് വാക്ക് ഇന്‍ കിയോസ്ക് (വിസ്ക്) മാതൃക സ്വീകരിക്കാവുന്നതാണ്.
- പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റാം.
- സർക്കാർ നിശ്ചയിക്കുന്ന നിരക്കായിരിക്കും പരിശോധനകൾക്കായി ഈടാക്കുക.
കേരളത്തിൽ കോവിഡ് ബാധ സംശയിച്ചു 2 പേർ മരിച്ചു.ഇന്ന് രാവിലെ കണ്ണൂർ പടിയൂർ സ്വദേശി സൈമൺ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്.
കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ഫലം ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവ് ആയത്. രണ്ടാമത്തെ പരിശോധനാഫലം വന്നിട്ടില്ല. കൊവിഡിന് പുറമേ ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു
ഒരാൾ കോവിഡ് ചികിത്സയിലായിരുന്നു മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം എൻഐവി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്.കൊവിഡ് പൊസിറ്റീവായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പിൽ അബ്ദുൽ ഖാദർ (73) മരിച്ചു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദവും ഉണ്ടായിരുന്നു.
സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കേൾക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.സ്വപ്ന സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ ഉന്നയിച്ചത്. " ജാമ്യം നൽകിയാൽ സ്വപ്ന വിദേശത്തേക്ക് കടക്കാൻ സാധ്യത കൂടുതലാണ്. പോലീസിൽ നിർണായക സ്വാധീനവുമുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പിടിയിലാകുന്ന പ്രതികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും" - എന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.കേസിലെ മറ്റൊരു പ്രതിയായ സംജുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് കോടതി മാറ്റിയിട്ടുണ്ട്. എട്ട് പ്രതികളുടെയും റിമാൻഡ് കാലാവധി ഈ മാസം 25വരെ നീട്ടി.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 24 ലക്ഷത്തിലേക്ക്. ആകെ മരണങ്ങൾ 47,000 കടന്നു. 24 മണിക്കൂറിനിടെ 67,000ന് അടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 70.76 ശതമാനമായി ഉയർന്നത് ആശ്വാസമായി. പ്രതിദിന പരിശോധനകളുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു.
66,999 പേർക്ക് രോഗം സ്ഥിരീകരിച്ചു. 942 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,396,637ഉം, ആകെ മരണം 47,033ഉം ആയി. മഹാരാഷ്ട്രയിൽ പ്രതിദിനം 12,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 381 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും, മൂന്ന് ഉദ്യോഗസ്ഥർ മരിച്ചെന്നും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
ആന്ധ്രയിൽ കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു. കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
ഡൽഹിയിൽ രോഗമുക്തി നിരക്ക് 89.83 ശതമാനമായി ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 56,383 പേർ രോഗമുക്തരായി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയായി തുടരുകയാണ്. പ്രതിദിന പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. ഇന്നലെ 830,391 കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും.കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്.കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു
ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ പുറത്തിറക്കുന്നതിലൂടെ തട്ടിപ്പുകളും വ്യാജ പാസ്പോർട്ട് നിർമ്മിക്കുന്നതും തടയാനാകും. അന്താരാഷ്ട്ര യാത്രക്കാർക്ക് വേഗത്തിൽ കുടിയേറ്റം സാധ്യമാക്കാനും ഇ-പാസ്പോർട്ടുകൾ സഹായകമാണ്. പദ്ധതി നടപ്പാക്കുന്നതിന് ഒരു ഏജൻസിയെ തിരഞ്ഞെടുത്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡൽഹി,ചെന്നൈ എന്നിവിടങ്ങളിൽ പല യൂണിറ്റുകളായി തിരിഞ്ഞാണ് പദ്ധതിയുടെ പ്രക്രിയകൾ ആരംഭിക്കുക. മണിക്കൂറിൽ 10,000 മുതൽ 20,000 വരെ വ്യക്തിഗത ഇ-പാസ്പോർട്ടുകൾ ഏജൻസി ഇഷ്യു ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടിക് ടോക്കിൻെറ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിൽ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും. ടിക്ക് ടോക്കിൻെറ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുകയാണ് ലക്ഷ്യം എന്നാണ് സൂചനകൾ.ഇതു സംബന്ധിച്ച ചര്‍ച്ചകൾ പുരോഗമിയ്ക്കുകയാണ്. സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ ജനപ്രിയമായി കൊണ്ടിരുന്ന ടിക് ടോക്കും ഉണ്ടായിരുന്നു. ടിക് ടോക്കിന് ഏറ്റവും കൂടതൽ ഉപഭോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ബ്രസീലിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വൈറസ് വ്യാപനത്തിൽ കുറവില്ലെന്നതും രാജ്യത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണങ്ങൾ 100,477 ആണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,012,412 ആയും ഉയർന്നിട്ടുണ്ട്.
യുഎസ് വിസാ നിരോധനത്തിൽ ഇളവുകളുമായി അമേരിക്ക. വിസ കൈയിലുള്ളവർക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരമാണ് പുതിയ ഇളവ്.