അയർലണ്ടിൽ കൊറോണ വൈറസ് മൂലം ഇന്ന് 4 മരണങ്ങളും 98 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ പകുതിയും കിൽഡെയർ, ലീഷ്, ഓഫലി എന്നീ കൗണ്ടികളില്‍ നിന്നും ആണ് ആരോഗ്യ വകുപ്പ് സമ്മേളനത്തില്‍ അറിയിച്ചു.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം പറയുന്നതനുസരിച്ച് അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് മൊത്തം 1,772.പേർ മരിച്ചു.
കൂടാതെ, കോവിഡ് -19 ന്റെ പുതിയ 98 സ്ഥിരീകരിച്ച കേസുകളെ അറിയിച്ചിട്ടുണ്ട്, ഇത് മൊത്തം ഐറിഷ് വൈറസ് കേസുകള്‍ 26,470 ആയി ഉയർത്തി.
സ്ഥിരീകരിച്ച പുതിയ കേസുകളിൽ മെയ് 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണിത്.