885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി; ആശ്വാസമായി 968 പേര്‍ക്ക് രോഗമുക്തി.
സംസ്ഥാനത്ത് 885 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
968 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി മുരുകൻ(46), കാസർകോട് സ്വദേശിനി ഹയറുന്നീസ(48), കാസർകോട് ചിറ്റാരി സ്വദേശി മാധവൻ(68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം-167 കൊല്ലം-133, കാസർകോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂർ-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂർ-18, വയനാട്-15.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-101, കൊല്ലം-54, പത്തനംതിട്ട- 81, ആലപ്പുഴ-49, കോട്ടയം-74, ഇടുക്കി-96, എറണാകുളം- 151, തൃശ്ശൂർ-12, പാലക്കാട്-63, മലപ്പുറം-24, കോഴിക്കോട്- 66, വയനാട് 21, കണ്ണൂർ-108, കാസർകോട്-68.
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകൾ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളത് 9371 പേരാണ്.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9,185 സാമ്പിളുരളുട ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,09,635 സാമ്പിൾ പരിശോധിച്ചു. ഇതിൽ 1,05,433 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453.