വാർത്തകൾ | കേരളം | ഈവനിംഗ്

കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

രോഗമുക്തി നേടിയവരുടെ കണക്കുകൾ.

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂർ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1.കണ്ണൂർ 8, കാസർകോട് 23 

മുഖ്യമന്ത്രിയുടെ വാക്കുകൾ
സംസ്ഥാനത്ത് കൊവിഡ് ബാധയുടെ കാര്യത്തിൽ ഇന്നലത്തേതിലും കുറച്ചുകൂടി വ്യത്യാസം. വേഗത്തിൽ മാറുന്നു. വർധനവാണ് രേഖപ്പെടുത്തിയത്. 700 കടന്നു. ഇന്ന് 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. 10275. രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62. 481 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്്. ആരോഗ്യപ്രവർത്തകർ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്.

ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്ന് വന്നതായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 228 പേർ ഇന്ന് രോഗമുക്തി നേടി. 

കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  5372 സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്കയച്ചു. 

 7797 സാമ്പിളിന്റെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം.

ശാരീരിക അകലം നിർബന്ധമായി പാലിക്കണം. കൈ കഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ,. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...