ഇന്ന് രാത്രി കനത്ത മഴ 30 മില്ലിമീറ്ററിൽ കൂടുതൽ ആകുമെന്ന് മെറ്റ് എയർ ആൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.എട്ട് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു .
ഇന്നലെ രാത്രി വരെ ഉണ്ടായിരുന്ന മുന്നറിയിപ്പ് ഇന്ന് ( ഞായർ) വൈകുന്നേരം 8 മണി മുതൽ നിലവിൽ വരുന്നു, തിങ്കളാഴ്ച രാവിലെ 10 വരെ മുന്നറിപ്പ് നീണ്ടു നിൽക്കും.
കാർലോ, കിൽകെന്നി, ലാവോയിസ്, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.