വാർത്തകൾ | കേരളം | ഈവനിംഗ്


സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്നു രാത്രിയോടെ നിര്‍ത്തിവയ്ക്കും. യാത്രക്കാരില്ലാത്തതിനാല്‍ ആദായകരമല്ലാതായ ബസ് സര്‍വീസ് തുടര്‍ന്നു നടത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. മൂന്നു മാസത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ഡീസലിനു സബ്‌സിഡി അനുവദിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി. ജോലിക്കിടയില്‍ കോവിഡ് പിടിപെട്ട് ക്വാറന്റീനില്‍ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം ഉറപ്പാക്കണം. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശമ്പളം ഉറപ്പാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും തപാല്‍ വോട്ടിന് അപേക്ഷിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്നും ട്രംപ്.

ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് വ്യാപനം തടയാന്‍ ഈദ്ഗാഹുകളില്ലാതേയും പള്ളികളില്‍ നിയന്ത്രിത നമസ്‌കാരങ്ങള്‍ ഒരുക്കിയുമാണ് ബക്രീദ് ആഘോഷിച്ചത്.

ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായം കേരളത്തില്‍ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസ് സര്‍സംഘചാലകാണ് ചെന്നിത്തല. അതിനാലാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നത്. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനങ്ങള്‍.

സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ആര്‍എസ്എസ് ശിക്ഷക് ആയിരുന്നെന്ന് ജന്മഭൂമിയില്‍ ലേഖനം. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി. ശ്രീകുമാര്‍ എഴുതിയ ലേഖനത്തില്‍  പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നു സമ്മതിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

സ്വര്‍ണം പവന് 40,000 രൂപ. ഗ്രാമിന് അയ്യായിരം രൂപയായി. ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 44,000 രൂപ. 1924 ല്‍ 13 രൂപയായിരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ ഈ നിരക്കിലേക്കു വളര്‍ന്നത്. കോവിഡ് കാലത്തു ഡിമാന്‍ഡു കുറവാണെങ്കിലും ലോകമെങ്ങും പലിശ കുറഞ്ഞതിനാല്‍ സ്വര്‍ണം നിക്ഷേപമാക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്.  

കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോടുനിന്ന് യാത്ര പുറപ്പെട്ട കന്യാകുമാരി സ്വദേശിയെ എറണാകുളത്ത് ഇറക്കി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയക്കെടുത്തത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍  പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഇയാള്‍ ഇന്നു രാവിലെ ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇയാള്‍ യാത്ര ചെയ്ത കംപാര്‍ട്ടുമെന്റ് സീല്‍ ചെയ്തു.

സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ഒന്നര ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണവും മറ്റും അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരുന്നു.

എംപി വീരേന്ദ്രകുമാര്‍ മരിച്ചതിനാല്‍ ഒഴിവായ രാജ്യസഭാ സീറ്റ് മകനും എല്‍ജെഡി സംസ്ഥാന പ്രസിഡന്റുമായ എം.വി. ശ്രേയംസ്‌കുമാറിനു വേണമെന്ന് പാര്‍ട്ടി എല്‍ഡിഎഫില്‍ ആവശ്യപ്പെടും. പാര്‍ട്ടി നേതൃത്വമാണ് ഈ തീരുമാനമെടുത്തത്.

അപകടത്തിനിടെ ശ്വാസകോശത്തില്‍ തുളച്ചുകയറിയ രണ്ട് മുളക്കഷണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശ്വാസകോശവും കടന്ന് ഹൃദയത്തിനടുത്തുവരെ തുളച്ചുകയറിയ മുളക്കഷണങ്ങളുമായി കാളികാവ് അഞ്ചച്ചവിടിയിലെ വീതനശ്ശേരി അപരീഷ് (34) ആണു പത്തു ദിവസം ജീവിച്ചത്. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഏഴു സെന്റീമീറ്ററും മൂന്ന് സെന്റീമീറ്ററുമുള്ള രണ്ട് മുളക്കഷണങ്ങള്‍ നീക്കി.

ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അമ്പതിലേറെ പേരെ കൊലപ്പെടുത്തി കിഡ്‌നി അപഹരിച്ചു വിറ്റ ഡോക്ടര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് അലീഗഡ് സ്വദേശിയായ ദേവേന്ദര്‍ ശര്‍മ (62)യാണു പിടിയിലായത്. നൂറിലേറെ പേരെ കൊന്ന് 125 കിഡ്‌നികള്‍ വിറ്റെന്നാണു പോലീസ് പറയുന്നത്. ഓരോന്നിനും അഞ്ചു മുതല്‍ ഏഴുവരെ ലക്ഷം രൂപ കൈപറ്റി. ടാക്‌സി വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി വാഹനം മറിച്ചുവിറ്റു. ഇതിനായി ഇയാള്‍ക്ക് ഗുണ്ടാസംഘവും ഉണ്ട്. 50 പേരെ കൊന്നതേ ഓര്‍മയുള്ളൂവെന്ന് കില്ലര്‍ ഡോക്ടര്‍.


താന്‍ വീട്ടു തടങ്കലിലല്ലെന്നു സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നുണ പറഞ്ഞെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സെയ്ഫുദ്ദിന്‍ സോസ്. എന്റെ വീട്ടിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നോടു വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നാണു കല്‍പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍ സുശാന്ത് സിംഗ് രജ്പുത് വിഷാദ രോഗമൂലമാണ് ആത്മഹത്യ ചെയ്‌തെന്നു കരുതുന്നില്ലെന്ന് നടി അങ്കിത ലൊഖാന്‍ഡെ. പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചപ്പോഴാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും സൗഹൃദം തുടര്‍ന്നിരുന്നു.

സാമ്പത്തിക വാണിജ്യ ഇടപാടുകള്‍ വിച്ഛേദിക്കുന്നത് ഇന്ത്യക്കും ഭീമമായ തോതില്‍ നഷ്ടമാകുമെന്നും ഇരു രാജ്യങ്ങളേയും വൃണപ്പെടുത്തുമെന്നും ഇന്ത്യയോടു ചൈന. ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ വാണിജ്യ നയത്തില്‍ വരുത്തിയ മാറ്റത്തോടു പ്രതികരിക്കുകയായിരുന്നു ചൈന.

കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പ്രവാസികളുടെ വിശ്വാസം നേടിയെടുത്ത് പ്രവാസി ഡിവിഡന്റ് പദ്ധതി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോര്‍ഡ്' നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വഴി സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചു. 10 ശതമാനം മികച്ച ലാഭവിഹിതം ഗാരണ്ടി നല്‍കുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.

വീരപ്പന്‍ വേട്ടയെ കുറിച്ച്  വിജയകുമാര്‍ ഐപിഎസ് എഴുതിയ 'വീരപ്പന്‍ കാച്ചിംഗ് ദി ബ്രിഗന്‍ഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കി വെബ്‌സീരീസ് ഒരുങ്ങുന്നു. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് സീരീസ് നിര്‍മ്മിക്കുന്നത്. വീരപ്പനും തമിഴ്‌നാട്- കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ദൗത്യസംഘവും തമ്മില്‍ 20 വര്‍ഷം നീണ്ടു നിന്ന പോരാട്ടമാണ് ഈ സീരീസിന്റെ ഭാഗമാകുന്നത്. വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസംഘം തലവനായി വിജയകുമാര്‍ എത്തുന്നത് 2003-ലാണ്. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വിജയകുമാര്‍ തന്റെ ദൗത്യത്തിനു നല്‍കിയിരുന്ന പേര്.

ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ഫോറന്‍സിക്കി'ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പ്രേക്ഷകരിലേക്ക്. തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോമായ അഹ വീഡിയോയിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ഒറിജിനല്‍ മലയാളം പതിപ്പ് നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയാണ് ഫോറന്‍സിക്.  മംമ്ത മോഹന്‍ദാസ് ആണു നായിക.

മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് ബൈക്കായ മോജോ 300 എബിഎസിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ ഒടുവില്‍ അവതരിപ്പിച്ചു. ബിഎസ്-4 മോഡലിനെക്കാള്‍ 10,000 രൂപ വില വര്‍ധിപ്പിച്ച് 1.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മഹീന്ദ്രയുടെ പുതിയ മോജോ 300 എബിഎസ് എത്തിയിരിക്കുന്നത്. റൂബി റെഡ്, ബ്ലാക്ക് പേള്‍, ഗ്രാനൈറ്റ് ബ്ലാക്ക്, റെഡ് അഗേറ്റ് തുടങ്ങിയ പുതിയ നാല് നിറങ്ങളിലാണ് മോജോ 300 എബിഎസ് എത്തുന്നത്.

ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനും മനസ്സിനും വേണ്ടി യോഗയുടെ സമഗ്ര പാഠങ്ങള്‍ സ്വാമി ശാന്തി ധര്‍മ്മാനന്ദ സരസ്വതിയുടെ ' ദി ഹോളീസ്റ്റിക്ക് യോഗ  എന്ന ശ്രദ്ധേയമായകൃതിയുടെ മലയാള പരിഭാഷ . 'സമഗ്ര യോഗ'. വിവ : ജെനി ആന്‍ഡ്രൂസ്. ഡിസി ലൈഫ്. വില 185 രൂപ.

കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികള്‍ തിരിച്ചറിയാത്ത ചില പ്രത്യേക കഴിവുകള്‍ അവര്‍ക്കുണ്ടാകും. അത് കണ്ടെത്തി കൊടുക്കലാണ് രക്ഷിതാക്കളുടെ പ്രധാന കര്‍ത്തവ്യം. അവന്റെ ഇഷ്ടങ്ങള്‍, കഴിവുകള്‍ മനസ്സിലാക്കി മുന്നോട്ട് നയിക്കുക. കുട്ടികളെ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. രക്ഷിതാക്കള്‍ അവരുടെ തീരുമാനങ്ങള്‍ കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. കുട്ടികള്‍ ചെയ്യുന്ന പ്രവൃത്തിയില്‍ കുറ്റവും കുറവുകളുമൊക്കെ കാണാം. എന്നാല്‍ അതൊരു കുറ്റമായി അവതരിപ്പിക്കരുത്. കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്ന് നല്ല വാക്കോ, അംഗീകാരമോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. കുട്ടികളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.  കുട്ടികള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് മാതാപിതാക്കള്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. അവര്‍ക്ക് പേടി കൂടാതെ തുറന്ന് സംസാരിക്കാന്‍ അവസരം കൊടുക്കുക.  മറ്റുള്ളവര്‍ക്ക് സഹായം ചെയ്തു നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ കൂടുതല്‍ കരുത്തരാക്കും. ജീവിതത്തിന് ഇരുട്ടും വെളിച്ചവും നിറഞ്ഞ രണ്ടു ഭാഗങ്ങളുണ്ടെന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. വിജയങ്ങളും തോല്‍വികളും ഉണ്ടാകും. പരാജയങ്ങള്‍ തട്ടിമാറ്റി മുന്നോട്ടു പോകാന്‍ കുട്ടിയെ പ്രാപ്തനാക്കുക.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...