അയർലണ്ടിൽ കോവിഡ് -19 മൂലം കൂടുതൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല, അതായത് മരണസംഖ്യ 1,764 ആയി തുടരുന്നു.
കൊറോണ വൈറസിന്റെ 11 കേസുകള്‍ കൂടി പുതിയതായി റിപ്പബ്ലിക്കിൽ കണ്ടെത്തി, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 25,892 ആയി.
കഴിഞ്ഞ 14 ദിവസങ്ങളിൽ, ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിലേക്ക് അറിയിച്ച സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 196 ആണ്.
ഈ കേസുകളിൽ 52% പുരുഷന്മാരും 47% സ്ത്രീകളുമാണ്.
ശരാശരി പ്രായം 37 വയസ്സാണ്, ഇതിൽ 58% കേസുകളും 25 നും 55 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ്.
23 കൗണ്ടികളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 62% ഡബ്ലിനിലും, കിൽഡെയർ 10%, കോർക്ക് 4%, മീത്ത് 4%.
9% കേസുകളും യാത്രയുമായി ബന്ധപ്പെട്ടവയാണ്, 34% സ്ഥിരീകരിച്ച കേസിന്റെ അടുത്ത ബന്ധങ്ങളും 32% കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമാണ്.
വടക്കൻ അയർലണ്ടിൽ തുടർച്ചയായി 14 ദിവസമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല, അതിമരിച്ചവരുടെ അകെ എണ്ണം 556 ആയി തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 21 പുതിയ കേസുകൾ വടക്കൻ അയർലണ്ടിൽ രേഖപ്പെടുത്തി. മൊത്തം കേസുകൾ ഇതുവരെ 5,912 ആയി എത്തിച്ചേരുന്നു