56 കാരനായ ജോസഫ് ജോർജിനെ ബ്രൈട്ടണിലെ റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിലെ 11-ാം നിലയിലെ ഗൈനക്കോളജി വാർഡിൽ രാവിലെ 8.40 ഓടെ കുത്തി പരിക്കേൽപിച്ചു. കൊലപാതക ശ്രമത്തെത്തുടർന്ന് 30 വയസ്സ് ഉള്ള ഒരാളെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ കാറ്ററിംഗ് ടീമിലെ അംഗമായ ജോർജ്ജ്നോട് പ്രതി സ്റ്റാഫ് പാസ് ഉപയോഗിച്ച് മരുന്നുകൾ അടങ്ങിയ കാബിനറ്റ് തുറക്കാൻ ആവശ്യപ്പെട്ടു എന്നാൽ, ജോർജ്ജ് പാസ് തുറക്കാൻ അധികാരം ഇല്ല , എന്നറിയിച്ചു അത് കേൾക്കാതെ ആക്രമണകാരി അദ്ദേഹത്തെ മൂന്ന് തവണ കത്തിക്ക് കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷ പെടുകയും ചെയ്തു. ഭ്രാന്തനായ കത്തിക്കാരനെ പിടികൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
നവജാതശിശു വിഭാഗത്തിലെ നഴ്സ് ആയ ബീന ഭീകരമായ ആക്രമണത്തിന് മുമ്പ് അതേ ആശുപത്രിയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയും ജോർജ് രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് പോകുകയുമായിരുന്നു.
മിസ്സിസ് ജോർജ് ദി സണ്ണിനോട് പറഞ്ഞു : 'ഞങ്ങൾക്ക് ഒന്നും അറിയില്ല, അദ്ദേഹം എങ്ങനെയുണ്ടെന്ന് പോലും ഞങ്ങൾക്ക് അറിയില്ല.അദ്ദേഹം കാറ്ററിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഞാൻ രാത്രി മുഴുവൻ ഒരു രാത്രി ഷിഫ്റ്റിൽ ആയിരുന്നു, ഈ വാർത്ത അറിഞ്ഞു.
ആരോപണവിധേയനായ കത്തിക്കാരനെ അനേഷിച്ചു 30 ഓളം സായുധ പോലീസുകാര്‍ രാവിലെ 9 മണിയോടെ ഉണ്ടായിരുന്നു .ജോർജ്ജിന് പരിക്കേറ്റത് ജീവന് ഭീഷണിയല്ലെന്നും റോയൽ സസെക്സിൽ ചികിത്സയില്‍ ആണെന്നും സസെക്സ് പോലീസ് പറഞ്ഞു.
ജോസഫ് ജോർജ് ഭാര്യ ബീനയ്ക്കൊപ്പം


