സംസ്ഥാനത്ത് ഇന്നലെ 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.
ഇന്നലെ സംസ്ഥാനത്ത് 26 പുതിയ കൊവിഡ് ഹോട്ട് സ്പോട്ടുകൾ.* നിലവിൽ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ (എല്ലാ വാർഡുകളും), കടയ്ക്കൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂർ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂർ (3), മറവൻതുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തടിക്കക്കടത്ത് വെളിയത്ത്നാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ(67) ആണ് മരിച്ചത്. കടുത്ത രക്ത സമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു.
സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്ത്.* ജില്ലയിൽ 222 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. എറണാകുളം 98, പാലക്കാട് 81 തുടങ്ങിയ ജില്ലകളിലും ആശങ്ക വർധിക്കുകയാണ്. സംസ്ഥാനത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 7063 ആയി.
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ മൂന്നു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.* എല്ലാ പഞ്ചായത്തുകളിലും നൂറു കിടക്കകള്‍ വീതം സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ കുറച്ചു ദിവസം കൂടി അത് തുടരും.
കോട്ടയത്ത് 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു.ജില്ലാ ആശുപത്രിയിലെ ഏഴ് ആംബുലൻസുകളാണ് ഓട്ടം നിർത്തിയത്. കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ആഹാരം വൃത്തിഹീനമെന്ന് ആരോപിച്ചാണ് ഡ്രൈവർമാർ പണിമുടക്കുന്നത്. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുകൾ ഒഴിവാക്കുന്നതാണു നല്ലതെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തില്ല.
തിങ്കളാഴ്ച രാത്രി വരെ തീരമേഖലയിൽ രണ്ടര മുതൽ 3. 3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിയ്ക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്* . ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കോവിഡ് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്കി.* ഞായറാഴ്ച ജില്ലാ പോലീസ് മേധാവി ജി. ജയദേവിനൊപ്പം മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
തൃശൂരിൽ പൊലീസുകാരിക്ക് കൊവിഡ്. അന്തിക്കാട് സ്റ്റേഷനിലെ പൊലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികളിൽ ഇവർ പങ്കെടുത്തിരുന്നു. ജൂലൈ അഞ്ചിന് മരിച്ച വത്സലയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികളിൽ പങ്കെടുത്ത പൊലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റിന് ശേഷം പൊലീസുകാരി സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു. വെഹിക്കിൾ സൂപ്പർവൈസർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു.* കസ്റ്റംസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയാണ് ജയഘോഷിനെ ചോദ്യം ചെയ്തത്. ഐബി ഉദ്യോഗസ്ഥരും ജയഘോഷിൽ നിന്ന് വിവരം ശേഖരിച്ചു. കിംസ് ആശുപത്രിയിൽ വച്ചാണ് നാലംഗ ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണമാണ് നടത്തിയതെന്നാണ് വിവരം.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം നടത്തില്ല.* കർക്കിടക വാവ് ദിനമായ ഇന്ന് ഭക്തരുടെ ക്ഷേത്രപ്രവേശനവും അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നാ സുരേഷിന്റെ പിടിപി നഗറിലെ വീട്ടിൽ ഗൂഡാലോചന നടന്നതായി സംശയം.* വീട്ടിൽ എൻഐഎ തെളിവെടുപ്പ് നടത്തി. ഇന്നലെ പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയാണ് തെളിവെടുപ്പ് നടത്തിയത്. ഇവർ ഇവിടെ ഭർത്താവിന്റെ കൂടെ വാടകയ്ക്ക് 22 മാസം താമസിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഗൂഡാലോചന നടന്നുവെന്ന് സംശയത്തിന്റെ പുറത്താണ് എൻഐഎ ഇവിടെ തെളിവെടുപ്പ് നടത്തിയത്.
ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രി അടക്കാൻ തീരുമാനിച്ചു.* രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ സമ്പർക്ക പട്ടികയിൽ ഒട്ടേറെ ആളുകൾ ഉൾപ്പെട്ടതോടെയാണ് ആശുപത്രി അടക്കാൻ തീരുമാനിച്ചത്.
എറണാകുളത്തെ തീരപ്രദേശങ്ങളില്‍ അതി രൂക്ഷമായ കടല്‍ കയറ്റം. വൈപ്പിന്‍ എടവനക്കാട് അണിയല് ബീച്ചില്‍ വീടുകളിലേക്ക് വെള്ളം കയറി.* എടവനക്കാട് ചാത്തങ്ങാട് കടപ്പുറം മുതല്‍ തെക്കോട്ട് അണിയല് കടപ്പുറം വരെയുമാണ് കടല്‍ കയറ്റം രൂക്ഷമായത്. ചെല്ലാനത്ത് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ അടക്കം വെള്ളം കയറി.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.* ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറുപേരെ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.* കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇരുപതോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.* കോന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് രോഗം ബാധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല. കഴിഞ്ഞ ദിവസം ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൂടി രോഗം കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളിലും വിശദമായ അന്വേഷണം.* ഇത് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ച് തുടങ്ങി. വിദേശത്തേക്ക് നടത്തിയ ഫോൺ വിളികളും അന്വേഷിക്കും. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. കടലാസ് പദ്ധതികളുമായി വരുന്ന മാരീചരന്‍മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
മലപ്പുറത്ത് സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ.* ആരോഗ്യ വകുപ്പ് അധികൃതരാണ് നിർദേശം നൽകിയത്. ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
ഉൽപന്നങ്ങൾക്ക് എംആർപിയിൽ അധികം വില ഈടാക്കായാൽ ഇനി മുതൽ കനത്ത പിഴ. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസൻസ് റദ്ധാക്കലുമാണ് നടപടി. വ്യാപാരികൾ എംആർപിയിൽ അധികം വില ഈടാക്കി ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതിന്റെ അടടിസ്ഥാനത്തിലാണ് നടപടി.
15 വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിരന്തരം വേട്ടയാടുന്നതായി പരാതി.
കേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി യുവാവ് ആരോപിക്കുന്നു. മലപ്പുറം നിലമ്പൂർ സ്വദേശി മൂസയും കുടുംബവുമാണ് ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മന്ത്രി കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി.* സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ കോൾ ലിസ്റ്റ് പുറത്തുവന്നതോടെ ജലീൽ വിവാദത്തിൽപ്പെട്ടിരുന്നു. ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റിന്റെ ലംഘനം മന്ത്രി നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ബെന്നി ബെഹ്നാൻ ഇപ്പോൾ മോദിക്ക് കത്തുനൽകിയിരിക്കുന്നത്.
കാസര്‍കോട്ട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു.* പോക്സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
🗞🏵 *കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ജനങ്ങളിൽ ആശയക്കുഴപ്പം വർധിപ്പിച്ച് ജില്ലാ കലക്ടറുടെ ഫെയ്സ് ബുക്ക് കുറിപ്പ്.* ഹൈപ്പർ മാർക്കറ്റ് ഉൾപ്പടെയുള്ളയിടങ്ങളിൽ കോവിഡ് രോഗികൾ വന്നിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കിടെ അവിടെ പോയിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നുമാണ് നിർദേശം. പോയവർ സ്വയം നിരീക്ഷിച്ചാൽ മതിയെന്ന് തിരുത്തിയെങ്കിലും രോഗികൾ വന്ന ദിവസം വ്യക്തമാക്കാതെ കലക്ടറുടെ കാടടച്ചുള്ള നിർദേശം നഗരവാസികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കുട്ടനാട് , ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍.* ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ടീക്കാറാം മീണ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എളുപ്പമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍താഴെ മാത്രമെ സമയം ഉള്ളൂ എന്നിവ കണക്കിലെടുക്കണം. ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മിഷന്റെ തീരുമാനമെങ്കില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ആവശ്യപ്പെട്ടു
പ്രളയത്തിൽ തകർന്ന പാലം നിര്‍മിക്കാന്‍ അപേക്ഷിച്ചുള്ള വിദ്യാര്ഥികളുെട കത്തില്‍ ഹൈക്കോടതിവിധി.* വണ്ടിപ്പെരിയാർ മ്ലാമലയിലെ രണ്ട് പാലങ്ങളുടെ നിർമ്മാണം നടത്താനാണ് കോടതി സർക്കാരിനു നിർദേശം നൽകിയത്. പാലമില്ലാതെ വഴിമുട്ടിയ മ്ലാമല സെന്റ് ഫാത്തിമ സ്കൂളിലെ നാല് വിദ്യാർഥികളാണ് ഹൈക്കോടതിക്ക് കത്തയച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത.* സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെസിവൈഎം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലുസ്, വൈദികര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു.
വ്യാജരേഖാകേസില്‍ സ്വപ്നയെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമർപ്പിച്ചു.* സ്വപ്ന ആള്‍മാറാട്ടം നടത്തിയെന്നും വ്യാജരേഖ ചമച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എയര്‍ ഇന്ത്യ സാറ്റ്സില്‍ ജീവനക്കാരിയായിരിക്കെയാണ് തട്ടിപ്പ്.
നയതന്ത്ര മാർഗം ദുരുപയോഗിച്ച് സ്വപ്നയും സന്ദീപും സരിത്തും ചേർന്ന് സ്വർണം കടത്തിയത് 23 തവണ.* കഴിഞ്ഞ വർഷം ജൂണിൽ വ്യാജ രേഖകളുപയോഗിച്ച് ഡമ്മി ബാഗ് പരീക്ഷണം നടത്തിയശേഷമാണ് സംഘം സ്വർണക്കടത്ത് ആരംഭിച്ചത്. ഇതുവരെ 230 കിലോ സ്വർണം നയതന്ത്ര മാർഗത്തിലൂടെ കടത്തി
രാജസ്ഥാനിലെ ബലപരീക്ഷണം നിയമസഭയിലേക്ക്.* വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബുധനാഴ്ചയോടെ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ നല്‍കിയത്തോടെയാണ് വിശ്വാസവോട്ടിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉണ്ടായത്
സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു* . വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയത്.
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു.* വ്യാഴാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ ആവശ്യപ്രകാരം ഫൈസലിനെ ഉടൻ നാടുകടത്തും.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു.* 14 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇതിനു പുറമേ സംസ്ഥാനത്ത് 8348 പുതിയ കേസുകളും 144 പേർ മരിക്കുകയും ചെയ്തു.
കായിക താരം ബോബി അലോഷ്യസിന്റെ കുടുംബം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൽ ശിക്ഷാ നടപടി ഉറപ്പായതോടെ.* ബോബി യുകെ വിട്ടതിന് പിന്നാലെ കേസ് പരിഗണിച്ച കോടതി ബോബിയുടെ ഭർത്താവിനെ സിവിൽ നടപടി ക്രമം അനുസരിച്ചും ക്രിമിനൽ നടപടി ക്രമം അനുസരിച്ചും ശിക്ഷിച്ചു.ബോബിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ പത്രം നടത്തിയ ഭീഷണിയും പണാപഹരണ ശ്രമവും പൊളിഞ്ഞതിനെ തുടർന്ന് ഷൂസ് ബെറി കോടതിയാണ് ബോബിയുടെ ഭർത്താവിനെ ശിക്ഷിച്ചത്.
അണക്കെട്ട് നിർമിച്ച നദിയിൽ പ്രളയമുണ്ടാത്ത വിധം നീരൊഴുക്ക് നിയന്ത്രിക്കേണ്ടത് ഡാം പ്രവർത്തിപ്പിക്കുന്നവർക്കാണെന്ന് ഐറിഷ് കോടതി.* ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവർത്തകർ അയർലൻഡ് സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.2009 നവംബറിൽ അയർലന്‍ഡിലുണ്ടായ പ്രളയത്തെ തുടർന്നാണ് കേസ് സുപ്രീം കോടതി വരെ എത്തിയത്. പ്രളയനഷ്ടത്തിന്റെ ഉത്തരവാദിത്തം അർധ സർക്കാർ സ്ഥാപനമായ ഇഎസ്ബി വഹിക്കണമെന്നാണ് സുപ്രീം കോടതിയും പറയുന്നത്
ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് നേപ്പാള്‍* . ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സിറിയന്‍ യുദ്ധത്തിനിടയില്‍ ബോംബാക്രമണങ്ങളില്‍ കനത്ത കേടുപാടുകള്‍ സംഭവിച്ച ആലപ്പോയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ഏലിയാ മാരോണൈറ്റ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിനിടെ നേരിടേണ്ടിവന്ന പ്രതിസന്ധികളെ മറികടന്നുകൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തുറക്കും.* അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സിഎന്‍) ന്റെ സഹായത്തോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എണ്ണത്തില്‍ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ദേവാലയത്തിന്റെ പുനരുദ്ധാരണവും പുനര്‍സമര്‍പ്പണവുമെന്ന് മാരോണൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് തോബ്ജി ‘എ.സിഎന്‍’നു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.