പ്രഭാത വാർത്തകൾ | കേരളം


കേരളത്തിൽ  ഇന്നലെ  593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 173 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 44 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 28 പേർക്ക് വീതവും, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 26 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 21 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 16 പേർക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരപ്രദേശത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 28 അർധരാത്രി വരെ നിയന്ത്രണമുണ്ടാകും. ലോക്ക് ഡൗൺ ഇളവുകൾ ഇക്കാലയളവിൽ ഉണ്ടാകില്ല.

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി. ഇത്തരം നിരുത്തരവാദിത്തപരമായ നടപടികൾ മൂലം കൊവിഡ് കേസുകളിൽ വർധന വരികയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി



കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിലെ സ്ഥിതി മോശമായാൽ ഇത്തരം നടപടികളിലേക്ക് കടക്കേണ്ടി വരും. ആ രീതി പരിശോധിക്കണമെന്ന അഭിപ്രായവും നിർദേശവും സർക്കാരിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖ്റെ. ഭീഷണിയുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെയുള്ളവരുടെ പേര് ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കുമെന്നും ഐജി വിജയ് സാഖ്റെ വ്യക്തമാക്കി.

കാസർഗോഡ് ബദിയഡുക്ക ടൗണിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അനധികൃതമായി കടന്നുവന്നവരിൽ നിന്ന് ബദിയടുക്ക ടൗണിലുള്ളവർക്കും രോഗം പകർന്നതിനെ തുടർന്നാണിത്.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യപരമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. ഒത്തൊരുമിച്ച മുന്നേറ്റത്തിൽ ആരും മാറിനിൽക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിലും ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കൊവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായിവിജയൻ. എല്ലാ ജില്ലകളിലും രണ്ട് വീതം കൊവിഡ് ആശുപത്രികളും പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് രോഗികളെ ചികിത്സിക്കാൻ അനുമതി നൽകിയിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കൊവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റീനും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ച് ശരീരത്തില്‍ തുന്നിച്ചേര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോളി ടി ജോസഫിനെതിരെയാണ് കേസ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ചന്തകൾ വഴിയാണ് കൊവിഡ് വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു കിടക്കകൾ വീതം തയാറാക്കുമെന്നും സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മൽസ്യബന്ധനത്തിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നിർണായക തെളിവുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. ഒപ്പം സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്.

ഹൃസ്വകാല ജോലികള്‍ക്കായി നിയമിക്കുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതയില്‍ അടക്കം സംശയം ഉണ്ടായാല്‍ കരാര്‍ ജോലിക്കാരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ആശങ്കയെ തുടര്‍ന്ന് രക്തദാതാക്കള്‍ എത്താത്തതിനാല്‍ ബ്ലഡ് ബാങ്കുകള്‍ പ്രതിസന്ധിയില്‍. രോഗികള്‍ക്കാവശ്യമായ രക്തം കിട്ടാനില്ലാത്തത് മൂലം ശസ്ത്രക്രിയകള്‍ അടക്കം മാറ്റി വയ്‌ക്കേണ്ട സ്ഥിതിയിലാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലടക്കം രക്തത്തിന്റെ ലഭ്യതയില്‍ തടസം നേരിടുന്നുണ്ട്.

എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും.:കുറ്റപത്രം സമർപ്പിക്കാൻ കോടതി നൽകിയ സമയം 22ന് അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ 30ാം തിയതിയാണ് വെള്ളാപ്പള്ളിയെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി സമയം നീട്ടിനൽകിയിരുന്നു. അടുത്ത ബുധനാഴ്ച വരെയാണ് സമയം നീട്ടിനൽകിയത്.

ഇ – മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ താത്പര്യ പ്രകാരമാണ് പിഡബ്ല്യുസിയെ കരാര്‍ ഏല്‍പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മനഃപൂർവം കിട്ടാക്കടം വരുത്തിയ സാമ്പത്തിക കുറ്റവാളികളുടെ പേര് വിവരങ്ങൾ പുറത്ത്. ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ആണ് പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.അഞ്ച് കോടിക്ക് മുകളിൽ വായ്പ എടുത്ത് കിട്ടാക്കടം വരുത്തിയ 2,426 അക്കൗണ്ടുകളുടെ വിവരങ്ങൾ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1,47,350 കോടി രൂപയാണ് ഈ വ്യക്തികൾ പൊതുമേഖലാ ബാങ്കുകളിൽ തിരിച്ചടക്കാൻ ഉള്ളത്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ബന്ദ്ര പൊലീസാണ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോപ്ര പൊലീസ് സ്‌റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.

എൻഐഎയിൽ വിശ്വാസമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. കോടതിയിലും എൻഐഎയിലും വിശ്വാസമെന്നാണ് സന്ദീപ് നായർ പറഞ്ഞത്. തെളിവെടുപ്പിനിടെ സന്ദീപ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ് ’ . പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം കേരളത്തിലേയ്ക്ക് ഒഴുകി. വെളിപ്പെടുത്തല്‍ കേട്ട് അന്വേഷണ സംഘം ഞെട്ടി. 

സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ നിലനൽക്കെയാണ് അവലോകന യോഗം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നത്. വിവിധ ഏജൻസികളുടെ അന്വേഷണം യോഗത്തിൽ വിലയിരുത്തി. കേസിലെ നടപടി ക്രമങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

കോവിഡിന്റെ മറവിൽ കർണാടക സർക്കാർ വൻഅഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. ആശുപത്രിയിലേക്ക് വെന്റിലേറ്റർ വാങ്ങുന്നതിൽ വൻ അഴിമതിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി രൂപതയിലെ തോണിച്ചാല്‍ ഇടവക കരുതല്‍ സേന രൂപീകരിച്ചു. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് കരുതല്‍ സേന രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍അറുപത്തി ആറംഗങ്ങളാണ് കൂട്ടായ്മയിലുളളത്. അടിയന്തര സാഹചര്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനമാണ് ഈ സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവയും കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു
.
കുതിരകച്ചവടം നടന്നെന്ന് ആരോപണത്തെ ചൊല്ലി രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും തമ്മിൽ പോര് മുറുകുന്നു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കുതിരക്കച്ചവടം നടന്നെന്ന് ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെ ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ തർക്കം രൂക്ഷമായത്. കോൺഗ്രസ് ആരോപണങ്ങളെ ബിജെപി നിഷേധിച്ചു.

ആസാമിലെ ദിബ്രുഗർഹില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോണ്‍വെന്റിലെ കന്യാസ്ത്രീ മരണമടഞ്ഞു. സെന്‍റ് ജോസഫ് കോൺവെന്റ് അംഗമായിരുന്ന സിസ്റ്റര്‍ മിഖായേൽ സെറാവോയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. എണ്‍പത്തിരണ്ടു വയസ്സായിരുന്നു. നേരത്തെ സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിന സമൂഹത്തിലെ പന്ത്രണ്ടു സിസ്റ്റേഴ്സിനും ഒരു സഹായിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍റ് വിൻസെൻസ ജിറോസ (വി‌ജി) ഹോസ്പിറ്റൽ അടച്ചുപൂട്ടിയിരിന്നു. ഈ സമൂഹത്തിലെ അംഗമായിരിന്നു സിസ്റ്റര്‍ മിഖായേൽ.
 
രാ​ഷ്ട്രീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സം. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യ്ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച ര​ണ്ട് പ്രാ​ദേ​ശി​ക പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ തി​രി​ച്ചെ​ത്തി . ഭാ​ര​തീ​യ ട്രൈ​ബ​ൽ‌ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രാ​ണ് സ​ർ​ക്കാ​രി​ന് വീ​ണ്ടും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റ് നീ​ണ്ടു. 

ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിലേക്ക്. 5,99,423 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1.42 കോടി കവിഞ്ഞു. 14,194, 726 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 84.7 ലക്ഷം പേര്‍ രോഗമുക്തി നേടി.

സീറോ മലബാർ സഭയ്ക്ക് റോമിൽ ഒരു ബസ്സിലിക്ക ദേവാലയം സ്വന്തമായി നൽകിയിരിക്കുകയാണ് ഫ്രാൻസീസ് മാർപാപ്പ.നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ബസിലിക്ക  സാന്താ അനസ്താസ്യ  ദേവാലയം.കത്തോലിക്കാ സഭയുടെ ഒട്ടേറെ ചരിത്രങ്ങൾ ഉള്ളതും  വിശുദ്ധ ജെറോം സ്ഥിരമായി ദിവ്യബലി അർപ്പിച്ചിരുന്നതും  വത്തിക്കാൻ സിറ്റിയിൽ നിന്നും 10 മിനിറ്റ് മാത്രം അകലെയുള്ള  ബസിലിക്ക സാന്താ അനസ്താസ്യ  എന്ന ഈ ദേവാലയത്തിലായിരുന്നു. .

ഹാഗിയ സോഫിയയിൽ ഇസ്ലാമിക പ്രാർത്ഥന ആദ്യമായി നടത്തുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയുടെ എപ്പാർക്കിയൽ സിനഡിന്റെ തീരുമാനം. അന്ന് ദേവാലയങ്ങളിൽ മണിമുഴക്കാനും, കൊടികൾ താഴ്ത്തിക്കെട്ടാനും, മരിയന്‍ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാനും സിനഡിലെ അംഗങ്ങളായ മെത്രാന്മാർ ആഹ്വാനം നൽകി. സാംസ്കാരികപരമായും, മതപരമായും തെറ്റായ നടപടിയാണ് തുർക്കി സ്വീകരിച്ചിരിക്കുന്നതെന്ന് സിനഡ് പ്രസ്താവിച്ചു. മതമൈത്രിയും പരസ്പര ബഹുമാനവും എർദോഗൻ സർക്കാർ കണക്കിലെടുത്തില്ലെന്നും സിനഡ് അംഗങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലിൽ വൻതീപിടിത്തം. ഇന്നലെ  രാവിലെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് അഗ്നിശമന സേനയെ വിന്യസിച്ചിട്ടുണ്ട്.പള്ളിക്ക് ഉള്ളിൽ മൂന്ന് സ്ഥലങ്ങളിലായാണ് തീപിടുത്തമുണ്ടായതെന്നും സംഭവത്തെ ക്രിമിനൽ നടപടിയായാണ് നോക്കികാണുന്നതെന്ന് പ്രൊസിക്യൂട്ടർ പിയറി സെന്നസ് മാധ്യമങ്ങളോട് പറഞ്ഞു

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...